മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ . അബുബക്കറിന് നൽകി .



മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കെ . അബുബക്കറിന് നൽകി .


പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന  മൂന്നാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം മാതൃഭൂമി  ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ സീനിയർ ചീഫ് ഫോട്ടോഗ്രാഫർ  കെ. അബുബക്കറിന്  നൽകി.


സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ പുരസ്കാരം വിതരണം ചെയ്തു. ജില്ല കൺവീനർ പി. സക്കീർ ശാന്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , മുണ്ടുക്കോട്ടയ്ക്കൽ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .ഷാജി വെട്ടിപ്രം  ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 ,ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ.

No comments:

Powered by Blogger.