" ഭരതനാട്യം " സിനിമയിലെ ലിറിക് വീഡിയോ സോംഗ് " വമ്പന്മാരായ് .... "പുറത്തുവിട്ടു.



 " ഭരതനാട്യം " സിനിമയിലെ ലിറിക് വീഡിയോ സോംഗ് " വമ്പന്മാരായ് .... "പുറത്തുവിട്ടു. 


വൈക്കം വിജലഷ്മിയുടെ കൗതുകകരമായ ആലാപനത്തിലൂടെ ശ്രദ്ധയാകർഷിച്ച ഭരതനാട്യം എന്ന സിനിമയിലെ " വമ്പന്മാരായ് ..." എന്ന ഗാനം പുറത്തു വിട്ടിരിക്കുന്നു.


https://youtu.be/h5BmLLAxqt0?si=cYGKutIu9bDUPeET


കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.വരികളിലും,ഈണത്തിലും, ആലാപനത്തിലുമെല്ലാം രാകച്ചും വ്യത്യസ്ഥമായ ഒരുഗാനമായിരിക്കുമിത്. സംഗീതപ്രേമികൾക്ക് എന്നും നെഞ്ചോടു ചേർത്തുവക്കാനും പാടാനുമൊക്കെസാഹചര്യമൊരുക്കുന്ന ഈ ഗാനം 'ഏറെ വൈറലാകാൻ സാദ്ധ്യതയുള്ളതാണ്. 


മനു മഞ്ജിത്ത് രചിച്ച് സാമുവൽ എബി ഈണമിട്ടതാണ് ഈ ഗാനം .തോമസ് തിരുവല്ല ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്സൈജു ക്കുറുപ്പ് എൻ്റർ ടൈൻമെൻ്റിൻ്റെ ബാനറിൽ 'ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജുക്കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സലിം ഹസൻ, സ്വാതി ദാസ് പ്രഭു, ദിവ്യ.എം.നായർ, ശീജാ രവി, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം - ബബിലുഅജു. എഡിറ്റിംഗ് - ഷഫീഖ് വി.ബി. കലാസംവിധാനം - ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അനിൽ കല്ലാർ, ജോബി ജോൺ.പ്രൊഡക്ഷൻ കൺട്രോളർ -- ജിതേഷ് അഞ്ചുമന.നിർമ്മാണ പ്രവർത്തന ങ്ങൾ പൂർത്തിയായ ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.


വാഴൂർ ജോസ്.



No comments:

Powered by Blogger.