" ഔസേപ്പിൻ്റെ ഒസ്യത്ത് " ചിത്രീകരണം പുരോഗമിക്കുന്നു.



 " ഔസേപ്പിൻ്റെ ഒസ്യത്ത് " ചിത്രീകരണം പുരോഗമിക്കുന്നു.


തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളിപ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെചിത്രീകരണംപീരുമേട്ടിലും പരിസരങ്ങളിലുമായിപുരോഗമിക്കുന്നു.എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ വിജയരാഘവൻ വീണ്ടുംഅരങ്ങുതകർക്കാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.ആഡ് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി ഈ ചിത്രം നിർമ്മിക്കുന്നു.കാടുവെട്ടിപ്പിടിച്ചും, പണം പലിശക്കു കൊടുത്തും വലിയ സമ്പത്തിൻ്റെ ഉടമയായങ്കിലും ഇന്നും അറുപിശുക്കനാണ്.മൂന്നാൺമക്കൾ. അവരൊക്കെ വലിയ പദവികളിൽ എത്തപ്പെട്ടവരാണ ങ്കിലും,  എല്ലാം തൻ്റെ നിയന്ത്രണത്തിൽ കൈയ്യടക്കി വച്ചിരിക്കുന്നു.ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം ഈ അരങ്ങേറുന്നത്. ഇത് കുടുംബത്തിൽ അശാന്തിയുടെ നിഴൽ പരത്താൻ കാരണമായി. അതിൻ്റെ സംഘർഷങ്ങളിലൂടെ യാണ് പിന്നീട് ഈ ചിത്രത്തിൻ്റെ സഞ്ചാരം .





ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഒസേപ്പിൻ്റെ മക്കളായി എത്തുന്നത്.ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്.ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ,  ഷിഹാബ്, അഞ്ജലി കൃഷ്ണാ .സജാദ് ബ്രൈറ്റ് ശ്രീരാഗ്, 'ചാരു ചന്ദന ,ജോർഡി പൂഞ്ഞാർ 'എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

 

ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ. സംഗീതം. സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ,എഡിറ്റിംഗ്-ബി.അജിത് കുമാർ.പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ,മേക്കപ്പ് - നരസിംഹസ്വാമി,കോസ്റ്റ്യും - ഡിസൈൻ അരുൺ മനോഹർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്. &സുശീൽ തോമസ്.ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ ,പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ.


കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫ്രോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി

No comments:

Powered by Blogger.