പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ " കട്ടപ്പാടത്തെ മാന്ത്രികൻ " ആഗസ്റ്റ് 30ന് നിങ്ങളുടെ അരികിലേക്ക് .


 

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ " കട്ടപ്പാടത്തെ മാന്ത്രികൻ " ആഗസ്റ്റ് 30ന് നിങ്ങളുടെ അരികിലേക്ക് .പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ചിത്രമാണിത് .


വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ്പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കട്ട പ്പാടത്തെ മാന്ത്രികൻ". 


അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം. ശിവജി ഗുരുവായൂർ,നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ,ഫാറൂഖ് മലപ്പുറം, തേജസ്സ്,നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി .  വി.പി.ശ്രീകാന്ത്നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്. മേക്കപ്പ് അനീഷ് പാലോട്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ .വിതരണം മൂവി മാർക്ക്.പി ആർ ഓ എം കെ ഷെജിൻ.


സലിം പി.ചാക്കോ




No comments:

Powered by Blogger.