ധനുഷിൻ്റെ " RAAYAN " ജൂലൈ 26ന് റിലീസ് ചെയ്യും .
സൺ പിക്ച്ചേഴ്സിൻ്റെ കലാനിധി മാരൻ നിർമ്മിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ " Raayan " ധനുഷ് സംവിധാനം ചെയ്യുന്നു . ധനുഷ് തന്നെ ടൈറ്റിൽ കഥാപാത്രമാകുന്ന ഈ ചിത്രം ധനുഷിൻ്റെ ജന്മദിനമായ ജൂലൈ 26ന് റിലീസ് ചെയ്യും .ധനുഷിൻ്റെ 50 -മത്തെ ചിത്രമാണിത് . 100 കോടിയാണ് രൂപയാണ് ചിത്രത്തിൻ്റെ മുതൽമുടക്ക് .
എസ്. ജെ സൂര്യ , പ്രകാശ് രാജ് , ശെൽവരാഘവൻ , ജയറാം , സന്ദീപ് കിഷൻ , കാളിദാസ് ജയറാം , തുഷാര വിജയൻ , അപർണ്ണ ബാലമുരളി , അനിഖ സുരേന്ദ്രൻ ,വരലക്ഷ്മി ശരത് കുമാർ , ശരവണൻ , മൊട്ട രാജേന്ദ്രൻ , ദുഷ്യന്ത് രാംകുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ഓം പ്രകാശ് ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , എ. ആർ റഹ്മാൻ സംഗീതവും ഒരുക്കുന്നു. 2017ൽ പുറത്തിറങ്ങിയ " പാ പാണ്ടി " എന്നകോമഡിഡ്രാമപ്രഥമചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
സലിം പി. ചാക്കോ.
No comments: