ഫെഫ്ക NLB ഫോട്ടോഗ്രാഫി അവാർഡ്.
ഫെഫ്ക NLB ഫോട്ടോഗ്രാഫി അവാർഡ്.
ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ, പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന അന്തരിച്ച NL ബാലകൃഷ്ണൻ്റെ പേരിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന "ഫെഫ്ക NLB അവാർഡിൻ്റെ" ലോഗോ പ്രശസ്ത സംവിധായകനും ഫെഫ്ക പ്രസിഡൻ്റുമായ സിബി മലയിൽ പ്രകാശനം ചെയ്തു.
ഫെഫ്ക സ്റ്റിൽ ഫോട്ടൊഗ്രാഫേഴ്സ് യൂണിയൻ്റെവാർഷികപൊതുയോഗത്തിലാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ലോഗോ പ്രകാശ ചടങ്ങ് നടന്നത്. സിനിമാരംഗത്ത് സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സിന് ഒരു അവാർഡ് നൽകുന്നില്ല. അതുകൊണ്ടു കൂടിയാണ്. യൂണിയൻ മുൻ കൈ എടുത്ത് അംഗംങ്ങൾക്കായി, സിനിമാ രംഗത്ത് മാത്രമായി അവാർഡ് ഏർപ്പെടുത്തിയത്.2022 - 23 കാലത്തെ രണ്ട് ചിത്രങ്ങൾ വീതമാണ് ഒരംഗത്തിന് അയക്കാൻ സാധിക്കുക. വിദഗ്ദ പാനലായിരിക്കും വിജയികളെ കണ്ടെത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ക്യാഷ് അവാർഡും മെമെൻ്റോയും നൽകും
അടുത്ത മൂന്നുവർഷത്തേക്കുള്ള 17 അംഗഭരണസമിതിയെതെരഞ്ഞെടുത്തു. ബെന്നി ആശംസ (പ്രസിഡൻ്റ്) ബന്നി ആർട്ട് ലൈൻ(ജനറൽ സെക്രട്ടറി) ദീപാ അലക്സ് ( ട്രഷറാർ) എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതി നിലവിൽ വന്നു
അംഗങ്ങളിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് മൊമൻ്റോ നൽകി ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്തമാക്കിയവർക്ക്ക്യാഷ് അവാർഡും മൊമൻ്റോയും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. സംവിധായകൻ വ്യാസൻ എടവനക്കാടാണ് സമ്മാനങ്ങൾ വിതരണം ചെയ്തത് സമാപന സമ്മേളനത്തിൽ ഫെഫ്ക്ക ട്രഷറാർ ആർ .എച്ച് സതീഷ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി.
ബെന്നി ആർട്ട് ലൈൻ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. സനൽ കുത്തുപറമ്പിൻ്റെ ആദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ബെന്നി ആശംസ സ്വാഗതവും ദീപ അലക്സ് നന്ദിയും രേഖപ്പെടുത്തിെ.
No comments: