" INDIAN 2 : Zero Tolerance " ക്ലാസിക്കൽ പ്രൊഫഷണൽ ലെജൻണ്ടറി സിനിമ .



Director: 

Shankar . 


Genre :

Vigilante Action Thriller .


Platform :  

Theatre .


Language : 

Tamil 


Time :

180 minutes 4 Seconds .


Rating : 

3.75  / 5 .


Saleem P. Chacko.

CpK DesK .


 

       " Older - Wiser - Deadlier " .


1996 മെയ് ഒൻപതിന് റിലീസ് ചെയ്ത് വൻ വിജയം നേടിയ " ഇന്ത്യൻ " എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം " ഇന്ത്യൻ 2: സീറോ ടോളറൻസ് "ലോകമാകെയുള്ള മൂവായിരത്തിൽപരം തിയേറ്ററുകളിൽ തമിഴ് , തെലുങ്ക് , ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്തു.  


ഉലകനായകൻ കമലഹാസനെ നായക കഥാപാത്രമാക്കി  ശങ്കർ സംവിധാനം ചെയ്തവിജിലൻ്റ്ആക്ഷൻ ചിത്രമാണിത്അഴിമതിയ്ക്കെതിരെ പോരാടുന്ന വിജിലൻ്റായി മാറിയ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി വീണ്ടും കമൽഹാസൻ വേഷമിടുന്നു .


ഇൻ്റർനെറ്റിലൂടെ ( Barking Dogs ) രാജ്യത്തെ അഴിമതി ക്കാരായ രാഷ്ട്രിയക്കാരെ തുറന്ന് കാട്ടുന്ന ചിത്ര വരദരാജനെയും സംഘത്തെയും സഹായിക്കാൻ , ഇന്ത്യയിലെ അഴിമതിക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനി സേനാപതി തെയ് വാനിൽ  നിന്ന് എത്തുന്നതാണ് സിനിമയുടെ പ്രമേയം .


വിനോദം ,ഹാസ്യം,വികാരങ്ങൾ, , പ്രതിഷേധങ്ങൾ , ത്രില്ലർ, നിഗൂഢത , ശക്തമായ സംഭാഷണങ്ങൾ എന്നിവ ഉൾകൊള്ളിച്ച ക്ലാസിക്കൽ പ്രൊഫഷണൽ ലെജൻണ്ടറി സിനിമകളിൽ ഒന്നാണ് " ഇന്ത്യൻ 2 " .


സിദ്ധാർത്ഥ് ( ചിത്ര വരദരാജൻ ) , പ്രിയ ഭവാനി ശങ്കർ ( ആരതി ) , പരേതനായ നെടുമുടി വേണു ( ഇൻസ്പെക്ടർ കൃഷ്ണസ്വാമി ) , ജഗൻ ( തബേഷ് ) എന്നിവരോടൊപ്പം രാകുൽ പ്രീത് സിംഗ് , എസ്.ജെ സൂര്യ , ബോബി സിംഹ , പരേതനായ വിവേക് , ബ്രഹ്മാനന്ദം , മാർക്ക് ബെന്നിംഗടൺ, സമുദ്രക്കനി , ജെസൺ ലാംമ്പർട്ട്, കാളിദാസ് ജയറാം , ഡൽഹി ഗണേഷ് , പരേതനായ മനോബാല , ബെനഡിക്റ്റ് ഗാരറ്റ് , ഗുൽഷൻ ഗ്രോവർ ,സക്കീർഹുസൈൻ  , പിയൂഷ് മിശ്ര,ജയപ്രകാശ്  , ജി . മാരിമുത്തു , ജോർജ് മരിയൻ വിനോദ് സാഗർ , യോഗരാജ് സിംഗ് , രേണുക , കല്യാണി നടരാജൻ , ഇഷാരി ഗണേഷ്എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


250 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസും , റെഡ് ജയൻ്റ് മൂവിസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുബ്ബാസ്കരൻ , അല്ലിരാജ , ഉദയനിധി സ്റ്റാലിൻ എന്നിവർ നിർമ്മാണ പങ്കാളികളാണ്. ശ്രീഗോകുലം മൂവിസാണ് കേരളത്തിൽ വിതരണം .കേരളത്തിലെ മറ്റൊരു ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ് . IMAX ,EPIQ, 4DX,ICE എന്നി ഫോർമാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് .


ബി.ജയമോഹൻ , കബിലൻ, വൈരമുത്തു , ലക്ഷ്മി ശരവണകുമാർ ( തിരക്കഥ ) , രവിവർമ്മൻ  ISC (ഛായാഗ്രഹണം ) , അനിരുദ്ധ് രവിചന്ദർ ( സംഗീതം ) , എ .ശ്രീകർപ്രസാദ് ( എഡിറ്റിംഗ് ) , ടി. മുത്തുരാജ് ( പ്രൊഡക്ഷൻ ഡിസൈനർ) , വി. ശ്രീനിവാസ് മോഹൻ ( വിഷ്യൽ ഇഫ്ക്ട്സൂപ്പർവൈസർ), ആക്ഷൻ കോറിയോഗ്രാഫി അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, ത്യാഗരാജൻ , സ്പെഷ്യൽ ഏഫ്കറ്റ് ജ്യോഷ്യ കോൺവേ ഭക്ഷിണാഫ്രിക്ക , അഭിഷേക് താക്കൂർ , ബാബു ത്യാഗി,പി.ആർ ഓ നായിഡു സുരേന്ദ്ര കുമാർ , കേരള പി.ആർ.ഒ ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ഉള്ളടക്കവും പ്ലോട്ടും ശക്തമാണ് . മികച്ച പ്രമേയം . ഈ സിനിമ വളരെ മികച്ചതും മൂല്യമുള്ളതും ഒരു ദർശന സുഖമുള്ളതുമാണ് . അടിമത്തം , അഴിമതി തുടങ്ങിയഎല്ലാഅന്യായമായ സബ്രദായങ്ങളും നിലവിലുള്ള എല്ലാ സാമൂഹ്യ തിന്മകൾക്കു മെതിരെയുള്ള പോരാട്ടം കൂടിയാണ് ഇന്ത്യൻ 2 .


പൊളിറ്റിക്കൽത്രില്ലറുകളുടെയും വിജിലൻസ് അടിസ്ഥാനമാക്കിയുള്ള സിനിമകളുടെയും അനിഷേധ്യ രാജാവ് താൻ തന്നെയെന്ന് ശങ്കർ തെളിയിക്കുന്നു.അഴിമതിഎങ്ങനെയാണ് രാഷ്ട്രത്തെ നശിപ്പിക്കുന്നത് എന്ന സന്ദേശം നൽകാനും , അനീതി ദഹിക്കാനാകാത്ത ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ വേദന അവതരിപ്പിക്കാനും കഴിഞ്ഞു. രാജ്യത്തെ പുരോഗതിയിൽ നിന്നും വികസനത്തിൽ നിന്നും തടയുന്ന ഇന്ത്യയിലെ ഒരു രോഗമാണ് അഴിമതി . വിഷ്യൽ ഇഫ്കറ്റിലുടെ സിനിമയുടെ ഓരോ സെക്കൻഡിലും കാണാൻ കഴിയുന്ന അപാരമായ കഴിവുകളും സർഗ്ഗാത്മകതയുള്ള ഒരു സംവിധായകനാണ് ശങ്കർ .  


അഴിമതിയ്ക്കെതിരെയുള്ള പോരാട്ടം സ്വന്തം കുടുംബത്തിൽ നിന്നാരംഭിക്കണമെന്നാണ് പ്രമേയം പറയുന്നത്.ചിത്രത്തിൻ്റെ മൂന്നാം ഭാഗം 2025ൽ റിലീസ് ചെയ്യുമെന്ന് അണിയറ ശിൽപ്പികൾ പ്രഖ്യാപിച്ച് കഴിഞ്ഞു


                   "  INDIAN  3 " .

No comments:

Powered by Blogger.