" നാൽപ്പതുകളിലെ പ്രണയം "ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി .



" നാൽപ്പതുകളിലെ പ്രണയം "ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി .



നടനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച "നാൽപ്പതുകളിലെ പ്രണയം" എന്ന ചലച്ചിത്രത്തിൻ്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിൽ പ്രകാശനവും സിനിമാ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എഴുത്തുകാരൻ വി ജെ ജെയിമ്‌സിനു നൽകി നിർവ്വഹിച്ചു.


മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ വെച്ചു നടന്ന പ്രകാശന ചടങ്ങിൽ സംവിധായകൻ രമേശ് എസ് മകയിരം, നായകൻ ജെറി ജോൺ നായിക ആശ വി നായർ എന്നിവർ പങ്കെടുത്തു .


ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെർലിൻ റീന, ക്ഷമ കൃഷ്ണ, ഗിരിധർ കൃഷ്‌ണ, ധന്യ സി മേനോൻ, മഴ രമേശ്, പാർഥിപ്, ഷഹനാസ്, ജാനിഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.  ഒപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.


മഴ ഫിലിംസ്,ആർ ജെ എസ് ക്രീയേഷൻസ്, ജാർ ഫാക്ട‌റി എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു.രമേശ് എസ് മകയിരം ആശ വി നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകരുന്നു. എഡിറ്റർ-റഷിൻ അഹമ്മദ് ,പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്,ആർട്ട്-ശ്രുതി ഇ വി, മേക്കപ്പ്- ബിനു സത്യൻ,നവാസ്, അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി ജോൺ,അവിനെഷ്, ജോസ് ,ഡിസൈൻ-ആർക്കെ . 


തിരുവനന്തപുരം, വാഗമൺ, ചെങ്ങന്നൂർ എന്നിവടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.