അജിത് സുകുമാരൻ്റെ വെബ് സിരീസ് തുടങ്ങി.


 

പച്ചകുതിര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ  കെ.എം. ഇസ്മയിൽ നിർമ്മിച്ച്  അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ചിത്രീകരണം കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി തുടങ്ങി .


അൻസിൽ ഫിറോസ്, വർണ രാജൻ , രാധേ ശ്യാം, മാർഗ്ഗരീത്ത ജോസ്സി, ലിൻസൺ ജോൺസൺ, രേവതി സുദേവ്, ബാലാജി പുഷ്പ, കെ എം ഇസ്മയിൽ , ആർ എസ് പ്രഭ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായികയും, ഇൻഡ്യാ ബുക്ക്‌ ഓഫ്റെക്കോർഡ്ജേതാവുമായ ശ്രേയ എസ് അജിത്താണ് സംഗീതം. യുഫോറിയ എ എസ് ബാൻഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ സോങ് പാടിയിരിക്കുന്നത്.


ഛായാഗ്രഹണം - ഗൗതം കൃഷ്ണ, സ്ക്രിപ്റ്റ് അസോസിയേറ്റ് - ശ്രുതി സുരേഷ്, ചമയം - വസ്ത്രലങ്കാരം : സുധീഷ് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ : ബാലാജി പുഷ്പ, ഡിസൈൻസ്  രാജീവ്‌ ലോബ്സ്റ്റർ മീഡിയ, പോസ്റ്റ്‌ പ്രൊഡക്ഷൻ മീഡിയ ലോഞ്ച് കൊച്ചി. യൂണിറ്റ് നിയാസ് സി എ കെ, വാർത്താ വിതരണം : എ.എസ് ദിനേശ്, ഓൺലൈൻ പാർട്ണർ : സലിം പി. ചാക്കോ.  (www. cinemaprekshakakoottayma.com ) തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.

1 comment:

  1. Best of luck 👏🎉👏🎉👏🩷

    ReplyDelete

Powered by Blogger.