" പൊറാട്ട്നാടകം " ആഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും .



" പൊറാട്ട്നാടകം "  ആഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും .


എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിച്ച് നവാഗതനായ നൗഷാദ്സ ഫ്രോൺ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു


യശ:ശരീരനായ സംവിധായകൻ സിദ്ദിഖിൻ്റെപ്രധാനസഹായിയായിരുന്നു നൗഷാദ് സഫ്രോൺ' 'ഈ ചിത്രത്തിലുടനീളം നിദ്ദിഖിൻ്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളിൽ ഉണ്ടായിരുന്നു.സിദ്ദിഖിൻ്റെ ഒന്നാം ചരമവാർഷികദിനമായ ഓഗസ്റ്റ് ഒമ്പതിന് തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തുന്നത് അദ്ദേഹത്തോടുള്ള ആദര സൂചകവുമായിട്ടാണ്.കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്.


ഈ നാടുകളിൽ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ,ഇൻഡ്യയുടെ രാഷ്ടീയ സാമൂഹ്യാ,സ്ഥിതിഗതികൾ തികച്ചും ആക്ഷേപഹാസ്യ ത്തിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.ലൈറ്റ് ആൻ്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സൈജുക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, ഷുക്കൂർ വക്കീൽ,ബാബു അന്നൂർ, രാജേഷ് അഴീക്കോട്, സൂരജ് തേലക്കാട്, അനിൽ ബേബി, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്രാ ഷേണായ്, ചിത്രാ നായർ, ഐശ്വര്യ മിഥുൻ, ജിജിൻ, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.


കോ-പ്രൊഡ്യൂസർ - ഗായത്രി വിജയൻ.  എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - നാസർ വേങ്ങര .മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളിലൂടെയും ഏറെ ജനപ്രിയമായ ബഡായി ബംഗ്ളാവ് എന്ന പരമ്പരയുടെ രചയിതാവുമായ സുനീഷ് വാരനാടാണ് ഈചിത്രത്തിൻ്റെ തിരക്കഥ .ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, ഫൗസിയ അബുബേക്കർ , സംഗീതം - ഗോപി സുന്ദർ, നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു


കലാ സംവിധാനം- സുജിത് രാഘവ്. മേക്കപ്പ് - ലിബിൻ മോഹൻകോസ്റ്റ്യും - ഡിസൈൻ സൂര്യ രാജേശ്വരി ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. - അനിൽ മാത്യൂസ്പ്രൊഡക്ഷൻ എക്സികുട്ടീവ് - ആൻ്റണി കുട്ടമ്പുഴ നിർമ്മാണ നിർവ്വഹണം - ഷിഹാബ് വെണ്ണല .


വാഴൂർ ജോസ്.

No comments:

Powered by Blogger.