സംവിധായകൻ സുധീർ ബോസ് അന്തരിച്ചു.
തിരുവനന്തപുരം : കലാഭവൻ മണി , മുകേഷ് , രംഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചുരോഗബാധിതനായി ചികിത്സയിലായിരുന്നു .
കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ .. എന്ന ഗാനത്താൽ ശ്രദ്ധേയമായ സിനിമയായിരുന്നു കബഡി കബഡി .
കേശവൻ നായർ - സുധാദേവി ദമ്പതിമാരുടെ മകനായി 1971 ൽ ജനിച്ച സുധീർ ബോസ് ജേസി , പി ജി വിശ്വംഭരൻ എന്നിവരുടെ കൂടെ യാണ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ളത് .
ഭാര്യ: പ്രീത , മക്കൾ : മിഥുൻ , സൗപർണിക .
No comments: