സൈനു ചാവക്കാടൻ്റെ " രഘുറാം " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


 

സൈനു ചാവക്കാടൻ്റെ " രഘുറാം " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 



ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം -സുധീർ സി ചക്കനാട്ട് നിർവ്വഹിക്കുന്നു. തമിഴ്, മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, ആറ് പ്രമുഖ സിനിമാ നിർമ്മാണ കമ്പനികൾ ചേർന്ന് നിർമ്മിക്കും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ്റെ ഏഴാം ചിത്രമായ രഘുറാമിൻ്റെ പുതിയ വിവരങ്ങൾ ഓഗസ്റ്റ് പതിനഞ്ചിന് പുറത്ത് വിടും.എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന വ്യത്യസ്തമായൊരു കഥയാണ് രഘുറാം പറയുന്നത്.


പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.