കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ " ദേവദൂതൻ " വീണ്ടും തിയേറ്റുകളിലേക്ക് .
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ " ദേവദൂതൻ " വീണ്ടുംതിയേറ്റുകളിലേക്ക് .ഡിജിറ്റലായി 4K ഡോൾബി അറ്റ്മോസിലാണ് പുതിയ പതിപ്പ് റിലീസ് ചെയ്യുന്നത് .
മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ജയപ്രദ , ജനാർദ്ദനൻ , മുരളി , ജഗദീഷ് , ശരത് ദാസ് , വിനീത് കുമാർ , വിജയ ലക്ഷ്മി , ലെന , ധന്യ മേനോൻ ,രാധിക , സാന്ദ്ര ആമി , വിഷ്ണു ഭുവനേന്ദ്രൻ , ജിജോയ് രാജഗോപാൽ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കൈതപ്രം ദാമോദരൻ നബൂതിരി ഗാന രചനയും , വിദ്യാസാഗർ സംഗീതവും , രഘുനാഥ് പലേരി രചനയും , സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും , എൽ ഭൂമിനാഥൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ജനപ്രിയ സിനിമ , മികച്ച സംഗീത സംവിധായകൻ ,മികച്ചവസ്ത്രാലങ്കാരം എന്നിവയുൾപ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 172 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം . ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
" കരളേ നിൻ .... " , " എൻ ജീവനെ ...., " എന്തരോ മഹാനുഭവലൂ ...... " , " എൻ ജീവനെ.... " , " പൂവേ പൂവേ ..... " , " മംപൂതിരി. " എന്നി ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു . കെ. ജെ യേശുദാസ്, പ്രീത കണ്ണൻ , എസ്. ജാനകി , പി. ജയചന്ദ്രൻ , സിംഫണി , പാൽഘട്ട് രാം പ്രസാദ് , കെ.എസ് ചിത്ര എം. ജി ശ്രീകുമാർ ,സുജാത മോഹൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . 2000 ഡിസംബർ 22നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത് .
സലിം പി. ചാക്കോ .
No comments: