"മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ " എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
"മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ " എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സ്യൂട്ട് അണിഞ്ഞ് സുന്ദരമുഖനായിനിൽക്കുന്നഇന്ദ്രജിത്ത് സുകുമാരൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.നേരത്തേ അനശ്വര രാജൻ്റെ പോസ്റ്ററോടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.
ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയായി മാറിയിരിക്കുന്ന അനശ്വരരാജൻ ഈ ചിത്രത്തിലെ നായികയായിരിക്കു ന്നത് ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ട്രാവൽ പശ്ചാത്തലത്തിലൂടെ ത്രില്ലർ ചിത്രമാണ് ദിപു കരുണാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തികച്ചും പുതുമയുള്ള ഒരിതി വൃത്തം.
ഹൈലൈൻ പിക് ച്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മൂന്നാറും തിരുവനന്തപുരവുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
രാഹുൽ മാധവ്, ബിജു പപ്പൻ, ദീപുകരുണാകരൻ, സോഹൻ സീനുലാൽ, എൻ.എം. ബാദുഷ, ജിബിൻ, ധന്വന്തരി . ജോൺ ജേക്കബ്,സാം ജി ആൻ്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിൻ ജോളി, ഡയാനാ ഹമീദ്. മനോഹരിയമ്മ, ലയാ സിംസൺ, എന്നിവരും പ്രധാന വേഷങ്ങളിലെ ത്തുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു.ആർ., തിരക്കഥ - അർജൻ .ടി.സത്യൻ, സംഗീതം - മനു രമേശ് .ഛായാഗ്രഹണം - പ്രദീപ് നായർ എഡിറ്റിംഗ് - സോബിൻ' കെ.സോമൻ കലാസംവിധാനം -സാബുറാം.കോസ്റ്റും ഡിസൈൻ - ബ്യൂസി ബേബി.ജോൺ മേക്കപ്പ് - ബൈജു ശശികല.നിശ്ചല ഛായാഗ്രഹണം. അജി മസ്ക്കറ്റ്. ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.പ്രൊഡക്ഷൻ മാനേജർ, കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.
ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
No comments: