സിതേഷ് സി. ഗോവിന്ദിന്റെ കന്നഡ ചിത്രം "ഇതു എന്താ ലോകവയ്യ" പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു.



സിതേഷ് സി. ഗോവിന്ദിന്റെ കന്നഡ ചിത്രം "ഇതു എന്താ ലോകവയ്യ" പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു. 




"ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ", "കാതൽ-ദി കോർ" തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്. 


കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു. 


കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ മേക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്ന രീതി.  


സിതേഷ് സി ഗോവിന്ദ് എഴുതി സംവിധാനം ചെയ്‌തു നർമ്മത്തിന് പ്രാധന്യമുള്ള ഈ സിനിമ ഓഗസ്റ്റ് 9 ന് കർണാടകയിൽ റിലീസ് ചെയ്യും.

No comments:

Powered by Blogger.