" ബ്രോമാൻസ് " തുടങ്ങി



 " ബ്രോമാൻസ് " തുടങ്ങി


അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന *ബ്രോമാൻസ്* എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.


ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ. കലാഭവൻ ഷാജോൺ, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബ്രോമാൻസ് ".




അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്.അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിർ-ചമൻ ചാക്കൊ,സംഗീതം- ഗോവിന്ദ് വസന്ത,പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്,ഹിരൺ,ഡിസൈൻസ്-യെല്ലോടൂത്ത്,സ്റ്റിൽസ്-വിഘ്‌നേശ്, കണ്ടെന്റ് &മാർക്കറ്റിംഗ്ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.