" ആഴിത്തിരമാല...... " പുഷ്പകവിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി .
" ആഴിത്തിരമാല...... " പുഷ്പകവിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി .
https://youtu.be/exjOm2fuPqk?si=yvxGudl5UeML_GtB
ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ ... ഞാൻ മിന്നീടും രാവിൽ ഈ രാവിൽ നിന്നോമൽ ചേലും കണ്ടേ നിന്നേ...എന്ന ഈ ഗാനമാണ്ഇന്നുപുറത്തുവിട്ടിരിക്കുന്നത്
ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈ ഞ മിട്ട് പ്രശസ്ത സംഗീതസംവിധായകനുംഗായകനുമായ ഹിഷാം അബ്ദുൾ വഹാബും ശ്രുതി ശിവദാസും പാടിയ ഒരുയുഗ്മഗാനമാണ്ഈവീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഡാർക്ക് മൂഡിൽ ഒരു പ്രണയഗാനമാണ് ഈ ഗാനമാണിത്.
നായക കഥാപാത്രത്തെ സിജു വിൽസനും നായികയായ നമ്രതയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.മെയിൽ നഴ്സും ഫീമെയിൽ നഴ്സുമാണിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നിരന്തരമായ സൗഹൃദത്തിലൂടെ ഇരുവരും ഏറെ അടുത്തു. ഇത് പ്രണയമാറി മാറുന്നു.ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരി പ്പിക്കുന്നത്.ഇമ്പകരമായ ഗാനരംഗവും. മനോഹരമായ ദൃശ്യാ വൽക്കരണവും കൊണ്ട് ഈ ഗാനം ഏറെ വൈറലാകുമെന്നതിൽ സംശയമില്ല. നഗരജീവിതത്തിൻ്റെപശ്ചാത്തലത്തിലൂടെസൗഹൃദത്തിൻ്റേയുംപ്രണയത്തിൻ്റേയും. അതിജീവനത്തിൻ്റേയും കഥ പറയുന്നതാണ് ഈ ചിത്രം.
റയോണറോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമല കിവിസോ മൂവീസ്, നെരിയാ ഫിലിംസ് ഹസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആക്ഷനും, നർമ്മവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.ബാലു വർഗീസ്,ധിരജ് ഡെന്നി, സിദ്ദിഖ്, പത്മരാജ് രതീഷ്, സോഹൻസീനുലാൽ , മനോജ്.കെ.യു. ലെന, സൈജു അടിമാലി, ജയകൃഷ്ണൻ,ഹരിത് വിശിഷ്ട്,(മിന്നൽ മുരളിഫെയിം ,) എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.
തിരക്കഥ - സന്ധീപ്സന്ധീപ് , സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം -രാഹുൽ രാജ്ഛായാഗ്രഹണം - രവി ചന്ദ്രൻ, എഡിറ്റിംഗ് - അഖിലേഷ് മോഹൻ. കലാസംവിധാനം -അജയ് മങ്ങാട്. മേക്കപ്പ് - ജിത്തു പയ്യന്നൂർ.കോസ്റ്റും - ഡിസൈൻ - അരുൺ മനോഹർ പ്രൊഡക്ഷൻ മാനേജർ - നജീർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തി ക്കുന്നു.
വാഴൂർ ജോസ്.
( പി.ആർ.ഓ )
No comments: