ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം "ആകാശം ലോ ഒക താര" പ്രഖ്യാപിച്ച് ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ പ്രൊഡക്ഷൻസ്.
ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം "ആകാശം ലോ ഒക താര" പ്രഖ്യാപിച്ച് ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ പ്രൊഡക്ഷൻസ്.
സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളും മലയാളികളുടെ പ്രിയപ്പെട്ട യുവതാരവുമായ ദുൽഖർ സൽമാൻ വീണ്ടും വമ്പൻ തെലുങ്ക് ചിത്രവുമായി എത്തുന്നു. മഹാനടി, സീത രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.
വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയാണ് ഈ ഏറ്റവും പുതിയ ദുൽഖർ സൽമാൻ ചിത്രം ഒരുക്കുന്നത്. ഇന്ന് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിൻ്റെ പേരും റിലീസ് ചെയ്തിരിക്കുന്നത്. ആകാസം ലോ ഒക താര എന്നാണ് ചിത്രത്തിൻറെ പേര്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചു അവതരിപ്പിക്കുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും.പി ആർ ഓ ശബരി
No comments: