ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി .
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി .
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയായും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനോജ് കെ. ജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .
മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ആദ്യ ചിത്രം " ദി പ്രീസ്റ്റ് " വൻ വിജയം നേടിയിരുന്നു.
തിരക്കഥകൃത്ത് ജോൺ മന്ത്രിക്കൽ, ക്യാമറമാൻ അപ്പുപ്രഭാകർ, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, മേക്കപ്പ് റോണക്സ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ബിജിത്ത് ധർമടം, ക്രീയേറ്റീവ് ഡയറക്ടർ ബേബി പണിക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്,അസോസിയേറ്റ് ആസിഫ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
No comments: