പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം.മണി) അന്തരിച്ചു.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം.മണി) ( 65 ) അന്തരിച്ചു. തിരുവനന്തപുരത്തെ കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം .
മലയാളം, തമിഴ് ചലച്ചിത്ര മേഖലയിൽ 62 സിനിമകൾ അരോമ മൂവി പ്രൊഡക്ഷൻസിൻ്റെയും, സുനിത പ്രൊഡക്ഷൻസിൻ്റെയും ബാനറുകളിൽ അദ്ദേഹം നിർമ്മിച്ചു. ഏഴ് സിനിമകൾ സംവിധാനം ചെയ്തു.
1985ൽ " തിങ്കളാഴ്ച നല്ല ദിവസം " എന്ന ചിത്രത്തിന് മലയാളത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1986ൽ " ദൂരെ ദൂരെ ഒരു കൂടു ക്കൂട്ടത്തിന് " സാമൂഹിക വിഷയങ്ങളിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു. ഗോമതി നായഗം , കാശി ഉണ്ണുദാൻ, അരങ്ങേത്ര വേലൈ എന്നീ തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു. അദ്ദേഹത്തിൻ്റെ 62 ചിത്രങ്ങളിൽ 55 ചിത്രങ്ങളും വൻ വിജയം നേടിയിരുന്നു
1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ സിനിമ. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ ഇവയാണ് ആ ദിവസം , കുയിലിനെ തേടി , എങ്ങനെ നീ മറക്കും , മുത്തോടു മുത്ത് , എൻ്റെ കളിത്തോഴൻ , ആനയ്ക്കൊരുമ്മ , പച്ചവെളിച്ചം.
റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം,നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്‌മചാരി, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആര്‍ട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങള്‍.
പി.പദ്മരാജന്‍, പി. ചന്ദ്രകുമാര്‍, സിബി മലയില്‍, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്‍, വി.എം. വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചിട്ടുളളത്.
അന്തരിച്ച ആരോമാ മണിയുടെ ഭൗതികശരീരം അദ്ദേഹത്തിൻ്റെ സ്വവസതിയിൽ ഇപ്പോൾ ഉള്ളതും നാളെ ( ജൂലൈ 15 തിങ്കൾ )രാവിലെ 10 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനായി വയ്ക്കുന്നതും , 11.30 ന് അവിടെ നിന്നും അരുവിക്കരയിലുള്ള സ്വന്തസ്ഥലത്തേക്ക് കൊണ്ടു പോകുന്നതും ഉച്ചയ്ക്ക്1.30 ന് അവിടെ സംസ്ക്കാര ചടങ്ങുകൾ നടക്കുന്നതുമായിരിക്കും.
അരോമ മണിയുടെ നിര്യാണത്തിൽ തിരക്കഥാകൃത്തുംസംവിധായകനുമായ എസ്. എൻ സ്വാമി അനുശോചിച്ചു.
No comments: