അജയൻ്റെ രണ്ടാം മോഷണം ( ARM ) Major Update Tomorrow @5pm IST.



അജയൻ്റെ രണ്ടാം മോഷണം ( ARM ) Major Update Tomorrow @5pm IST.


ടോവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ  സംവിധാനം ചെയ്യുന്ന അജയൻ്റെ രണ്ടാം മോഷണം ( ARM ) സിനിമയുടെ മേജർ വിവരം നാളെ വൈകിട്ട് അഞ്ചിന് .


ടോവിനോ തോമസ് മൂന്ന് റോളുകളിൽ ( മണിയൻ , അജയൻ , കുഞ്ഞിക്കേളു ) അഭിനയിക്കുന്ന ചിത്രമാണിത്. ബേസിൽ ജോസഫ് , സത്യരാജ് , ഐശ്വര്യ രാജേഷ് , കീർത്തി ഷെട്ടി , ജഗദീഷ് , സുധീഷ് , രോഹിണി , അജു വർഗ്ഗീസ് , ഹരീഷ് ഉത്തമൻ , ഹരീഷ് പേരടി , ശിവജിത്ത് , സുരഭീ ലക്ഷ്മി , പ്രമോദ് ഷെട്ടി , നിസാർ സെട്ട് , റിതിഷ് അരമന , വിപിൻ കാവൈ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


വിക്രം മോർ , ഫീനിക്സ് പ്രഭു എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും, സുജിത് നമ്പ്യാർ രചനയും , ദീപു പ്രദീപ് സംഭാഷണവും , ദിബു നൈനാൻ തോമസ് സംഗീതവും , ജോമോൻ ടി. ജോൺ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും, എൻ. എം ബാദുഷ പ്രൊജക്ട് ഡിസൈനും  നിർവ്വഹിക്കുന്നു .


മാജിക് ഫ്രെയിംസ് , UGM എൻ്റെർടെയ്ൻമെൻ്റ്സ് എന്നിവരുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ , സഖറിയ തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി ചാക്കോ .

No comments:

Powered by Blogger.