"പഞ്ചായത്ത് ജെട്ടി "ജൂലായ് 26ന് .
"പഞ്ചായത്ത് ജെട്ടി "ജൂലായ് 26ന് .
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന "പഞ്ചായത്ത് ജെട്ടി " ജൂലായ് ഇരുപത്തിയാറിന്പ്രദർശനത്തിനെത്തുന്നു.
മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ ,നിയാസ് ബക്കർ,വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ് ,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ ,രശ്മി അനിൽ,കുളപ്പുള്ളി ലീല ,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും "പഞ്ചായത്ത് ജെട്ടി " യിൽ അഭിനയിക്കുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.എഡിറ്റിംഗ് -ശ്യാം ശശീധരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്,പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്-സാബു മോഹൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- 'പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ.
സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയിൽ നർമ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച് കൊണ്ട് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ " മറിമായം " പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് "പഞ്ചായത്ത് ജെട്ടി".
പി ആർ ഒ-എ എസ് ദിനേശ്.
No comments: