പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന " കട്ടപ്പാടത്തെ മാന്ത്രികൻ " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും .



പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന " കട്ടപ്പാടത്തെ മാന്ത്രികൻ " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും .


മന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് , കലാഭവൻ ഷാജോൺ , സിജു വിൽസൻ , അന്ന രാജൻ , ശ്വേത മേനോൻ , ബിബിൻ ജോർജ്ജ് ,കുമാർ സുനിൽ, റിയാസ്, സജൂ ,അഖിൽ , സജി ശാബ്ന ,എൻ .എം .ബാദുഷ , ദാസേട്ടൻ ജോബി ജോർജ്ജ് , കബീർ, ബിനു , രാഹുൽ , ശിവപ്രസാദ്,മധു ബാലകൃഷ്ണൻ , തമ്പി ആൻ്റണി , ഹരിശാന്ത് പുതുമന ,റോണി റാഫേൽ ,എൻ.ഷംസുദീൻ എം.എൽ.എ , ലിൻ്റോ ജോസഫ് എം.എൽ.എ ,റാണി ശരൺ , സമീർ ബെൻസി , ഇമാം ബജ്ബൂർ എന്നിവരുടെ സോഷ്യൽ മീഡിയാകളിലൂടെ  റിലീസ് ചെയ്തു.


വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ്പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കട്ട പ്പാടത്തെ മാന്ത്രികൻ". 


അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം. ശിവജി ഗുരുവായൂർ,നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ,ഫാറൂഖ് മലപ്പുറം, തേജസ്സ്,നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി .  വി.പി.ശ്രീകാന്ത്നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്. മേക്കപ്പ് അനീഷ് പാലോട്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ .വിതരണം മൂവി മാർക്ക്.പി ആർ ഓ എം കെ ഷെജിൻ.


പാലക്കാടുംവയനാടുംകോഴിക്കോടുമായി ചിത്രരണം പൂർത്തിയാക്കിയ കട്ടപ്പാടത്തെ മാന്ത്രികനിൽ മലയാളത്തിലെപ്രമുഖതാരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

No comments:

Powered by Blogger.