1000 കോടിയിലേക്ക് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' !


 

1000 കോടിയിലേക്ക്  പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' !


പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' ഒടുവിൽ 1000 കോടി സ്വന്തമാക്കി. മൂന്നാം വാരത്തിലും ഗംഭീര അഭിപ്രായങ്ങളുമായ് പ്രദർശനം തുടരുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തി ലാഴ്ത്തിയിരിക്കുന്നത്. 2024 ജൂൺ 27നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. കേരള ബോക്സ് ഓഫീസിൽ 10 കോടി ഷെയർ കടന്ന 'ബാഹുബലി 2: ദ കൺക്ലൂഷൻ'ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയാണ് 'കൽക്കി 2898 എഡി' ഇതിനോടകം സ്വന്തമാക്കി യിരിക്കുന്നത്. കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രമായ് 2 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയത്. 'ബാഹുബലി 2: ദ കൺക്ലൂഷൻ' 72.5 കോടി, 'കൽക്കി 2898എഡി'26.5കോടി,'ആർ.ആർ.ആർ' 25.50 കോടി, 'സലാർ' 16.75 കോടി, 'പുഷ്പ ദി റൈസ്' 14.70 കോടി എന്നീ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മികച്ച രീതിയിൽ ഗ്രോസ് കളക്ഷൻ നേടിയതെലുങ്ക്ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വെറും 15 ദിവസങ്ങൾ കൊണ്ടാണ് 'കൽക്കി 2898 എഡി' കടന്നുവന്നത്. 


ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ3101ലെമഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.


മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി. 

No comments:

Powered by Blogger.