ഹൗസ്ഫുൾ സന്തോഷത്തിൽ " ചന്തു മേപ്പയൂർ ".



 ഹൗസ്ഫുൾ സന്തോഷത്തിൽ "  ചന്തു മേപ്പയൂർ ".


കർണാടകയിലെ തിയേറ്ററുകളിൽ തുടർ എന്ന തുളു ചിത്രം ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മലയാളിയായ ചന്തു മേപ്പയൂർ സന്തോഷത്തിലാണ്.മലയാളത്തിൽ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടർ.




മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സുമുഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിൽസൺ റിബലോ നിർമിച്ച ചിത്രം എൽട്ടൺ, തേജേഷ് പൂജാരി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.ബുക്ക്മൈഷോയിൽ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ആന്തോളജി ചിത്രമാണ് ചന്തു മേപ്പയൂർ സ്വതന്ത്ര ക്യാമറാമാൻ ആയ മലയാള ചിത്രം.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അന്തരം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാൻ കൂടിയാണ് ചന്തു .  കൂടാതെ ദേശിയ അന്തർദേശിയ മാഗസീനുകളിൽ ചന്തുവിന്റെ ഫോട്ടോകൾ ശ്രദ്ധ നേടാറുണ്ട്.

5 comments:

Powered by Blogger.