തമിഴ് സിനിമയിലെ ഈ വർഷത്തെ മികച്ച സിനിമയാണ് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ " മഹാരാജ " .
Director:
Nithilan Swaminathan.
Genre :
Action Drama Thriller .
Platform :
Theatre .
Language :
Tamil
Time :
142 minutes 49 Seconds .
Rating :
3.75 / 5 .
SaleeM P. ChackO .
CpK DesK.
അനുരാഗ് കശ്യപ് , അഭിരാമി മംമ്ത മോഹൻദാസ് , ദിവ്യ ഭാരതി , ഭാരതിരാജ , മുനീഷ് കാന്ത് , നടരാജ സുബ്രമണ്യൻ , അരുൾ ദോസ്, സിങ്കം പുലി , മണികണ്ഠൻ , വിനോദ് സാഗർ , തേനപ്പൻ പി.എൽ സച്ചന നമിദാസ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
മഹാരാജ ( വിജയ് സേതുപതി ) തൻ്റെ മകൾ ജ്യോതിയുമൊത്ത് ( സച്ചന നെമിദാസ് ) താമസിക്കുന്നു. ഒരു ലക്ഷ്മി മോഷ്ടിക്കപ്പെട്ടു എന്ന വിവരം പറയാൻ മഹാരാജ പള്ളികരണൈ എന്ന പോലീസ് സ്റ്റേഷനിൽ എത്തി . മഹാരാജയുടെ പോലീസ് ഗൗരവമായി എടുക്കുന്നില്ല . ലക്ഷ്മി എന്നത് ചവറ്റുകുട്ടയാണ് . മഹാരാജയുടെ ഭാര്യയുടെ ജീവൻ അപഹരിച്ച ദിവസം ലക്ഷ്മി അവരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്നു.
ഒറ്റപ്പെട്ട വീടുകളിൽ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശെൽവം ( അനുരാഗ് കശ്യപ് ) . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
ജഗദീഷ് പളനിസ്വാമി , സുധീൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. ബി അജനീഷ് ലോകനാഥ് സംഗീതവും , ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , വി. സെൽവകുമാർ പ്രൊഡക്ഷൻ ഡിസൈനും, ദിനേശ് മനോഹരൻ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു.
" മഹാരാജ " നോൺ - ലീനിയർ സ്റ്റോറി പാറ്റേൺ " പരമാവധി ചൂഷണം ചെയ്യുന്നു . രണ്ടാം പകുതിയാണ് പ്ലോട്ട് പോയിൻ്റുകൾ ഒത്ത് ചേരുന്നത്. മഹാരാജായായി വിജയ് സേതുപതി ജീവിക്കുന്നു. ചിത്രത്തിൻ്റെ ക്ലൈമാക്സ് സിനിമയുടെ ഹൈലൈറ്റാണ് .ഈ വർഷത്തെ തമിഴിലെ മികച്ച സിനിമയാണ് " മഹാരാജ " . ഒരു ഇമോഷണൽ തലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്ന മനോഹരമായ രചന തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം .
No comments: