എ വി മൂവീസ് പ്രൊഡക്ഷന്‍സിന്റെ രണ്ടാം ചിത്രം പൂജ.


 


എ വി മൂവീസ് പ്രൊഡക്ഷന്‍സിന്റെ രണ്ടാം ചിത്രം  പൂജ.  




'ഇനി ഉത്തരം' എന്ന  ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. തലശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കു ശേഷം, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.


നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നു.




സുലൈഖ മനസില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണന്‍ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിര്‍വഹിക്കുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദ രൂപകല്‍പന രംഗനാഥ് രവിയും, കലാ സംവിധാനം ജയന്‍ ക്രയോണും നിര്‍വഹിക്കുന്നു. മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂര്‍, ചമയം-ജിതേഷ് പൊയ്യ.  മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്- റാബിറ്റ് ബോക്‌സ് ആഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, പി ആര്‍ഒ-എ സ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.

No comments:

Powered by Blogger.