ടോവിനോ തോമസ് ചിത്രം " അവറാന്‍ " മോഷൻ പോസ്റ്റർ പുറത്തിറങ്ങി . സംവിധാനം : ശിൽപ്പ അലക്സാണ്ടർ . നിർമ്മാണം : ജിനു വി. എബ്രഹാം ഇന്നോവേഷൻ . രചന : ബെന്നി പി. നായരമ്പലം .




ടോവിനോ ചിത്രം അവറാന്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി .




ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി.എബ്രഹാം നിര്‍മ്മിച്ച് ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ഇതുവരെപുറത്തുവിട്ടിട്ടില്ല. 


ജോമോന്‍ ടി.ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

No comments:

Powered by Blogger.