വർഷങ്ങൾക്കു ശേഷത്തിൻ്റെ വിജയത്തിന് പിന്നാലെ വീണ്ടും ഒരു വിനീത് ശ്രീനിവാസൻ ചിത്രം; നിർമ്മാണം മെറിലാൻഡ് സിനിമാസ് .
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെനായകരാക്കി ഒരുക്കിയ വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൻ്റെ വിജയത്തിന് പിന്നാലെ വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത് മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്. വിനീതിൻ്റെ മുൻ ചിത്രങ്ങളായ വർഷങ്ങൾക്കു ശേഷം, ഹൃദയം എന്നിവ നിർമ്മിച്ചതും വിശാഖ് സുബ്രഹ്മണ്യം തന്നെയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിനീതിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
No comments: