ചിരികാഴ്ചകളുമായി " മന്ദാകിനി " . വിനീത് തട്ടിൽ ഡേവിഡും , സരിതാ കുക്കുവും മിന്നും താരങ്ങൾ .




Director: 

Vinod Leela . 


Genre :

Comedy Drama .


Platform :  

Theatre .


Language : 

Malayalam.


Time :

127 Minutes 32 Seconds.

Rating : 

4  / 5 .


SaleeM P. ChackO .

CpK DesK. 



അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല രചനയും,  സംവിധാനവും നിർവ്വഹിച്ച  ചിത്രമാണ് " മന്ദാകിനി " .


വിവാഹദിനത്തില്‍ ഒരാളും ആഗ്രഹിക്കാത്ത ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടേണ്ടി വരികയാണ്  ആരോമൽ . വൈപ്പിൻ ക്കാരിയായഅമ്പിളിയും,നെടുമ്പാശ്ശേരിക്കാരനായ ആരോമലും തമ്മിലുള്ള വിവാഹ ദിവസം ആരോമലിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


വിവാഹ ദിവസം യു.കെയിൽ നിന്നും വരുന്ന ആരോമലിന്റെ അളിയനായ ഉണ്ണിയുടെ സുഹൃത്ത് സാഗർ  കല്യാണവീട്ടിൽ എത്തിക്കുന്ന രണ്ട് " മന്ദാകിനി " ബോട്ടിലുകളാണ് സിനിമയിലെ നായകനും നായികയും . ആ ബോട്ടിലുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത് .




അൽത്താഫ് സലിം  ( ആരോമൽ ) , അനാർക്കലി മരയ്ക്കാർ ( അമ്പിളി ) , ഗണപതി എസ്. പൊതുവാൾ ( സുജിത്ത് വാസു ) , അശ്വതി ശ്രീകാന്ത് ( അജിതകുട്ടി  അഖിൽ ) , അജയ് വാസുദേവ് ( സിംഗർ മനോജ് ) , പ്രിയ പ്രകാശ് വാര്യർ ( ചിഞ്ചു ) , സരിത കുക്കു ( രാജലക്ഷ്മി ) , ജൂഡ് ആന്തണി ജോസഫ് ( എസ്.ഐ.ബെന്നി ) , ലാൽ ജോസ് ( സുദേവൻ ) , ജാഫർ ഇടുക്കി ( സുകേശൻ ) , പ്രദീപ് ജേക്കബ് ( അമലേഷ് ) , വിനോദ് ഗിന്നസ് ( സജീവൻ ) , വിനീത് തട്ടിൽ ഡേവിഡ് ( ഉണ്ണി അളിയൻ  ) , ബബിത ബഷീർ ( ശ്രീക്കുട്ടി ) , ജിയോ ബേബി ( സാഗർ ) , രശ്മി അനിൽ ( സി.ഐ.ഡി സുധ ) , കുട്ടി അഖിൽ ( അനി ), അമ്പിളി ഔസേഫ്  (വിജയലക്ഷമി ), ഗിന്നസ് വിനോദ് ( വിജയൻ )എന്നിവർ വിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഷിജു എം ഭാസ്കർ , ശാലു എന്നിവർ രചനയും ,ബിബിൻ അശോക് സംഗീതവും , ഷിജു എം.ഭാസ്കർ ഛായാഗ്രഹണവും , ഷെറിൻ എഡിറ്റിഗും, രംഗനാഥ് രവി ശബ്ദലേഖനവും നിർവ്വഹിക്കുന്നു .സ്പെയർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .


അൽത്താഫ് സലിമിൻ്റെ വേറിട്ട അഭിനയവും , അനാർക്കലി മരയ്ക്കാറിൻ്റെ  മികച്ചപ്രകടനവും സിനിമയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. സംവിധായകരായ അജയ് വാസുദേവ് ,ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ് എന്നിവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ് . അജയ് വാസുദേവിൻ്റെ  നിഷ്കളങ്കമായ വേഷം. ജിയോ ബേബിയുടെ വേഷപകർച്ച ശ്രദ്ധേയം . ലാൽ ജോസിൻ്റെ വേഷവും മികവുറ്റതാണ് . സരിത കുക്കുവും , വിനീത് തട്ടിൽ ഡേവിഡുമാണ് ഈ സിനിമയിലെ മിന്നും താരങ്ങൾ .രാജലക്ഷ്മി എന്ന അമ്മ വേഷം ചെയ്ത സരിത കുക്കു ആണ് പെർഫോമൻസ് കൊണ്ട് ഞെട്ടിച്ചത്.


നല്ല കുറെ കോമഡികൾ കൊണ്ട് ചിരിപ്പിച്ച ഒന്നാം ഭാഗവും ,ഇൻ്റർവെൽ ട്വിസ്റ്റും അതിനേക്കാൾ കിടിലൻ സെക്കൻ്റ് ഹാഫും. " മന്ദാകിനി " ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി എൻ്റർടെയ്നറാണ്.


സമീപകാല മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന അപവാദം മന്ദാകിനിയോടെ അവസാനിക്കും . കാരണം ഈ സിനിമയിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾക്കാണ്.എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടിയുള്ള കോമഡി എൻ്റെർടെയ്നറാണ് " മന്ദാകിനി " .





No comments:

Powered by Blogger.