മോണിക്ക ഒരു Ai സ്റ്റോറി സിനിമയുടെ തകർപ്പൻ പ്രോമോ ഗാനം കേരളം ഏറ്റെടുത്തു. കൊച്ചി:


 

മോണിക്ക ഒരു Ai സ്റ്റോറി സിനിമയുടെ തകർപ്പൻ പ്രോമോ ഗാനം കേരളം ഏറ്റെടുത്തു.


ഇതാദ്യമായാണ് ഒരു വിദേശ വനിത പാടിയ മലയാള ഗാനം ഏറെ ശ്രദ്ധ നേടുന്നത്. സ്പാനിഷ് മാതൃഭാഷയായ അപർണ്ണ മൾബറി മോണിക്ക ഒരു Ai സ്റ്റോറിക്ക് വേണ്ടി പാടിയ ഗാനം സരിഗമയുടെ യൂട്യൂബ് ചാനലിലൂടെ പത്ത് ലക്ഷത്തിലേറെ പ്രേക്ഷകർ ഇതിനോടകം കണ്ട് കഴിഞ്ഞു. ആടിയും പാടിയും ചുവട് വെച്ച് കൊണ്ട് നർത്തകൾക്കൊപ്പം  അപർണ്ണ ആടി തകർത്ത ഈ ഗാനംസംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. ഗായികയും നടിയുമായി ആദ്യമായാണ് അപർണ്ണ മൾബറിസിനിമയിൽപ്രത്യക്ഷപ്പെടുന്നത്. 


https://youtu.be/rn0xoyJGbCQ?si=OpnR5u4cMWWdYojV


ഈ സിനിമയുടെ കഥ  തന്നെ  ആകർഷിച്ചുവെന്നും അത് കൊണ്ടാണ്  Ai കഥാപാത്രമായ മോണിക്കയുടെ വേഷം ചെയ്യാൻ താല്പര്യമെടുത്തതെന്നും അവർ പറയുന്നു. മലയാളത്തിൽ പാട്ട് പാടുക എന്നത് വെല്ലുവിളിയായിരുന്നെന്നും അതിലേറെ വലിയ കടമ്പയായിരുന്നു പാട്ടിനൊത്ത് നൃത്തം ചെയ്യുക എന്നതും അപർണ്ണ പറഞ്ഞു. അപർണ്ണ തനിച്ചാണ് ഗാനം പാടിയതെങ്കിലും നൃത്ത ചുവട് വെക്കാൻ അവരോടൊപ്പം പ്രൊഫഷണൽ നർത്തകികളുണ്ടായിരുന്നു. ആ ചുവട്  വെക്കാനാവാതെ ഒരു വേള ഡാൻസ് വേണ്ട എന്ന് വരെ തനിക്ക്  തോന്നിയിരുന്നു എന്ന് അപർണ്ണ പറഞ്ഞു. പിന്നെ എല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് പഠിക്കുകയായിരുന്നു അവർ പറഞ്ഞു.


ഒടുവിൽ  മലയാളിയല്ലാത്ത ഒരു പുതിയ ഗായികയെയും നടിയെയുമാണ് മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത്. മൻസൂർ പള്ളൂർ നിർമ്മിച്ച് ഇ എം അഷ്റഫ് സംവിധാനം ചെയ്ത മോണിക്ക ഒരു Ai സ്റ്റോറി ജൂൺ 21 ന് തിയേറ്ററുകളിലെത്തും.

No comments:

Powered by Blogger.