ജോസേട്ടായിയുടെ വിളയാട്ടം , ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് " TURB0 " .
Director
Vysakh
Genre :
Action Comedy Thriller .
Platform :
Theatre .
Language :
Malayalam.
Time :
162 minutes.
Rating :
4 / 5 .
SaleeM P. ChackO .
CpK DesK.
മിഥുൻ മാനുവേൽ തോമസിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് " TURBO ".
ഇടുക്കി സ്വദേശിയായ അരിവിപ്പുറത്ത് ജോസ് എന്ന ടർബോ ജോസ് ഒരു പ്രത്യേക സാഹചര്യത്തിൽ ചെന്നൈയിലേക്ക് മാറേണ്ടി വരുന്നു. വെട്രിവേൽ ഷൺമുഖസുന്ദരത്തിൻ്റെ രൂപത്തിൽ ചിലർ ജോസിനെ കാത്തിരിക്കുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
മമ്മൂട്ടി ( അരുവിപ്പുറത്ത് ജോസ് അഥവ ടർബോ ജോസ് ) , കന്നട നടൻ രാജ് ബി.ഷെട്ടി ( അധോലോക വ്യവസായി വെട്രിവേൽ ഷൺമുഖ സുന്ദരം ) , തെലുങ്ക് നടൻ ( വെട്രിവേൽ ഷൺമുഖസുന്ദരത്തിൻ്റെ പങ്കാളി ബില്ല ) , അഞ്ജനാ ജയപ്രകാശ് ( ജെറിയുടെ പ്രണയിനി ഇന്ദുലേഖ എസ്. നായർ ) , കബീർ ദുഹാൻ സിംഗ് ( വെട്രിവേൽ ഷൺമുഖത്തിൻ്റെ മറ്റൊരു പങ്കാളി വിൻസെൻ്റ് ) , ബിന്ദു പണിക്കർ ( ജോസിൻ്റെ അമ്മ റോസക്കുട്ടി ) , അമീന നിജം ( നിരഞ്ജന ) , ശബരീഷ് വർമ്മ ( ജോസിൻ്റെ സുഹൃത്ത് ജെറി മാത്യൂ ) , ദിലീഷ് പോത്തൻ ( വെട്രിവേൽ ഷൺമുഖ സുന്ദരത്തിൻ്റെ ബിസിനസ്സ് ജനറൽ മാനേജർ ആൻഡ്ര്യൂ ) , വി.ടി.വി ഗണേഷ് ( മന്ത്രി അറിവഴകൻ ചെല്ല ദുരൈ ) , അരുൾ ദോസ് (ഡി.വൈഎസ്പി കുമാരവേൽ ) , പ്രശാന്ത് അലക്സാണ്ടർ ( എസ്.എച്ച്. ഓ ഡേവിസ് ജോർജ്ജ്) , മണി ഷൊർണ്ണൂർ ( ഫാ. തോമസ് കുഴിച്ചാട്ടിൽ ) , വിനീത് തട്ടിൽ ( ഗുണ്ടാ കരിമ്പൻ സൂര്യ ), നിരഞ്ജന അനൂപ് ( ഇന്ദുലേഖയുടെ സുഹൃത്ത് സിത്താര ) , ജോണി ആൻ്റണി ( അരുവിപ്പുറത്ത് വക്കച്ചൻ ) , സന്ധ്യ മനോജ് .(വെട്രിവേൽഷൺമുഖസുന്ദരത്തിൻ്റെ ഓഫീസിലെ സ്റ്റാഫ് ) , ബേസിൽ ( എസ്.പി പോൾസൺ പൗലോസ് ) , സൂപ്പർ ഗുഡ് സുബ്രമണി ( എസ്. ഐ മാരിമുത്തു ) എന്നിവരോടൊപ്പം അബു സലിം കോട്ടയം രമേഷ് , ഐറ്റം ഗേളായി സോണാൽ ദേവരാജും വേഷമിടുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് 45 കോടി മുതൽ മുടക്കുള്ളഈചിത്രംനിർമ്മിച്ചിരിക്കുന്നത് .വേഫെറർ ഫിലിംസ് ഇന്ത്യയിലും ,ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസിലും വിതരണം ചെയ്യുന്നത്. രണ്ട് മണിക്കൂർ 32 മിനിറ്റുള്ള ഈ ചിത്രം 300ൽ അധികം തിയേറ്ററുകളിലാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത് . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ' "പോക്കിരിരാജ" , " മധുരരാജ " എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമകൂടിയാണ് 'ടർബോ'.
വിഷ്ണുശർമ്മഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പാടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമാണിത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം.'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്.ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
വൻ ആവേശമാണ് ഈ ചിത്രം പ്രേക്ഷകർക്കിടയിൽജനിപ്പിച്ചിരിക്കുന്നത് .ഈഅവധിക്കാലംകുട്ടികളോടൊപ്പം കുടുംബങ്ങൾക്ക് കാണാൻപറ്റിയ അടിച്ച് പൊളി എൻ്റെയർ ടെയ്നറാണ് ഈ സിനിമ . ഇതൊരു കൊമേഴ്സ്യൽ എൻ്റെർടെയ്നർ മാത്രമല്ല . സൗഹൃദം കുടുംബബന്ധം , നർമ്മം എന്നിവയ്ക്ക് പ്രധാന്യം നൽകുന്നതോടൊപ്പം കാലിക പ്രസക്തിയുള്ള വിഷയവുംസിനിമയുടെ പ്രമേയത്തിലുണ്ട്.
മമ്മൂട്ടിയുടെ കിടിലൻ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . വ്യത്യസ്ത കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകർക്ക് ഇടയിൽ വലിയ അഭിപ്രായം നേടിയെടുക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുവെന്നത് എടുത്ത് പറയേണ്ട കാര്യമാണ് . രാജ് ബി. ഷെട്ടി , ബിന്ദു പണിക്കർ ,സുനിൽ , അഞ്ജന ജയപ്രകാശ് എന്നിവയുടെ അഭിനയം ശ്രദ്ധേയം. പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. ഹൈവോൾട്ടേജ് ആക്ഷനുകൾ ഗംഭീരം .മികച്ചവിഷ്യൽട്രീറ്റൊരുക്കിയിരിക്കുകയാണ് വൈശാഖ് . നിലവിലുള്ള ബോക്സ്ഓഫീസ് റിക്കാർഡുകൾ തകർക്കാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ .
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙
No comments: