ഒരു ഫൺ ഫിൽഡ് ത്രില്ലർ സ്റ്റോറിയാണ് നാദിർഷായുടെ " ONCE UPON A TIME IN കൊച്ചി " .




Director: 

Nadirshah 


Genre :

Drama ,Comedy, Thriller .


Platform :  

Theatre .


Language : 

Malayalam.


Time :

131 minutes 29 Seconds .


Rating : 

3.75 / 5 .


SaleeM P. ChackO .

CpK DesK. 



നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് ONCE UPON A TIME IN കൊച്ചി " .


കൊച്ചിയിലെ കോളേജ് , സ്കൂൾ എന്നിവടങ്ങളിൽ വിതരണം ചെയ്യുന്ന  മയക്ക്മരുന്ന്  മാഫിയായെ കണ്ടുപിടിക്കാൻ എസ്. ഐ ആനന്ദ്ദാസ് നടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം .


കേരളത്തിലെ തൊഴിലില്ലായ്മ , ഉയർന്ന തുക കൊടുത്ത് വിദേശങ്ങളിൽ പോകുന്നതും സ്വപ്നം കാണുന്ന യുവാക്കൾ .  നല്ല വിദ്യാഭ്യാസം അടക്കം ഉണ്ടെങ്കിലും ജോലിയില്ലാതെ വരുമ്പോൾ യുവതികൾ അടക്കം പല മേഖലയിലേക്ക് തിരിയുന്നു . മയക്ക് മരുന്ന് മേഖലയിൽ ഒരു തവണ അകപ്പെട്ടാൽ പിന്നെ തിരികെ മടങ്ങിവരാൻ  കഴിയാത്തവിധം അതിൽപ്പെട്ടുപോകുന്നവരെക്കുറിച്ചും സിനിമ പ്രതിപാദിപ്പിക്കുന്നു .


സംവിധായകനുംതിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ എം. റാഫി ഈ  ചിത്രത്തിൽ നായകനാകുന്നു. നാദിർഷ - റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ് ഒരുമിക്കുന്നത് . റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു.അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനുമാകുന്നു .


കോമഡി ത്രില്ലറായി ഒരുക്കിയ  ഈ ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. 


അർജുൻ  അശോകൻ ( എസ്.ഐ ആനന്ദ് ദാസ് ), മുബിൻ എം.റാഫി ( ഹൈബി നിക്കോളാസ് ),ദേവിക  സഞ്ജയ് ( ജാനകി ജയൻ ) , ഷൈൻ ടോം ചാക്കോ ( സിനിമ നടൻ റാംകുമാർ ) , ബൈജു സന്തോഷ് (ഡി.വൈ.എസ്.പി സെലക്സ് എബ്രഹാം ) , ജോണി ആൻ്റണി ( ജയൻ ) , മാളവിക മേനോൻ ( റസിയ ) , നേഹ സക്സേന ( എ.ഡി.ജി. പി ) , അഭിഷേക് ശ്രീകുമാർ ( അഭി ) , പ്രിൻസ് ( ഗ്രിഗറി ) , സമദ് സുലൈമാൻ ( ഷോ രഘു ) , അശ്വത് ലാൽ ( താഹ ) , കലന്തൂർ ( എസ്. പി യാദവ് ) , ശിവജിത്ത് ( വിനോദ് ) , സുധീർ സുകുമാരൻ ( പീറ്റർ ) , ഷഫീഖ് റഹ്മാൻ ( ബോസ് )  , സ്മിനു സിജോ (ലത ) റാഫി ( ഉസ്താദ് ),അരുൺ നാരായണൻ ( സലീഷ് )  , സാജു നവോദയാ ( ഫ്രാങ്കോ ) , റിയാസ് ഖാൻ ( ഷാർപ്പ് ഷൂട്ടർ ഡ്രിക്രൂസ് ) , ജാഫർ ഇടുക്കി ( ചന്ദ്രപ്പൻ ) , സുധീർ കരമന ( നിക്കോളാസ് ) ,  കലാഭവൻ റഹ്മാൻ ( ആനന്ദ ദാസ് ഫാദർ ), കലാഭവൻ ജിൻ്റോ  ( ആനന്ദ ദാസ് അളിയൻ ), എന്നിവരോടൊപ്പം നാദിർഷാ ഗാനരംഗത്തിലും അഭിനയിക്കുന്നു. 


ഹിഷാം അബ്ദുൽ വഹാബ് സംഗീതവും , ഷാജികുമാർ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും ഒരുക്കുന്നു. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ.  കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


കോമഡി ഡ്രാമയാണ് സിനിമയെങ്കിലും പ്രണയവും സൗഹൃദവും എല്ലാം ചിത്രത്തിലുണ്ട് . പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു ശ്രദ്ധേയ വേഷവുമായി അർജുൻ അശോകൻ. പുതുമുഖങ്ങളായ മുബിൻ എം. റാഫിയും ദേവിക സഞ്ജയും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.


ടൈറ്റിൽ സോഗും നിക്കാഹ് നാളിലെ ഗാനരംഗവും ഗംഭീരം .ഷാജികുമാറിൻ്റെ ഛായാഗ്രഹണം മികവുറ്റതാണ് . പുതിയ കാലത്തിനൊത്ത് തിരക്കഥ കൊണ്ടുപോകാൻ റാഫിയ്ക്ക് കഴിഞ്ഞു .


വൈവിധ്യം നിറഞ്ഞപ്രമേയംഒരുക്കാൻ നാദിർഷായ്ക്ക് കഴിഞ്ഞുവെന്നുള്ളത് എടുത്ത് പറയാം. അമർ അക്ബർ അന്തോണി ( 2015 ) , കട്ടപ്പനയിലെ ഋൃതിക് റോഷൻ ( 2016 ) , മേരാം നാം ഷാജി ( 2019 ) , കേശു ഈ വീടിൻ്റെ നാഥൻ ( 2021 ) ഈശോ ( 2022 ) എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഈ ചിത്രം നാദിർഷാ സംവിധാനം ഒരുക്കിയിരിക്കുന്നത് .  ഒരു ഫൺ ഫിൽഡ് ത്രില്ലർ സ്റ്റോറിയാണ് നാദിർഷായുടെ " ONCE UPON A TIME IN കൊച്ചി " .



No comments:

Powered by Blogger.