അൽപ്പം പ്രകൃതിയും വികൃതിയും സ്വൽപ്പം പ്രേമവും ചേർന്ന " മലയാളി FROM INDIA " പൊളിയാണ് കേട്ടോ .



Director :

Dijo Jose Antony


Genre :

Comedy Drama


Platform :  

Theatre.


Language : 

Malayalam


Time :

157 minutes  16 minutes


Rating : 


4 / 5 .


Saleem P. Chacko .

CpK DesK .



നിവിൻ പോളി ,ധ്യാൻ ശ്രീനിവാസൻ , അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത  " മലയാളി FROM INDIA " തിയേറ്ററുകളിൽ എത്തി. 


നിവിൻ പോളി ( ആൽപറമ്പിൽ ഗോപി ) , അനശ്വര രാജൻ (കൃഷ്ണാ ) , ധ്യാൻ ശ്രീനിവാസൻ ( മൽഗോഷ് ), ഷൈൻ ടോം ചാക്കോ ( ഡോ. സജിൻ ബാബു ) , സലിംകുമാർ ( ഹംസ ) , മഞ്ജു പിള്ള ( ഗോപിയുടെ അമ്മ സുമ ) വിജയകുമാർ , നന്ദു, സംവിധായകൻ ഡിജോ ജോസ് ആൻ്റണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഷാരീസ് മുഹമ്മദ് രചനയും , സുധീപ്ഇളമൺഛായാഗ്രഹണവും , ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും , ജേക്ക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . മാജിക് ഫ്രെയിംസ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോസ്റ്റീഫൻ,അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, അസോസിയേറ്റ് ഡയറ്കടർ ഷിബോയ് എസ്. രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ.


സാമൂഹിക പ്രസക്തിയിലും, ഹാസ്യം പ്രണയം സംഗീതം തുടങ്ങിയ ഘടകങ്ങളുടെ സമന്വയത്തോടെ ഒരു  മികച്ച സിനിമാ അനുഭവം ഈ ചിത്രം നൽകുന്നു. 


" വർഷങ്ങൾക്കുശേഷം " നിവിൻ പോളിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു. ഇപ്പോൾ ഇതാ " മലയാളി FROM INDIA" ഏറെ പ്രതീക്ഷയാണ് വീണ്ടും പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത് . മഞ്ജുപിള്ള അമ്മ വേഷം നന്നായി അവതരിപ്പിച്ചു .


ഡിജോയുടെ സംവിധാന മികവ്, ഷാരീസ് മുഹമ്മദിൻ്റെ മികച്ച സ്ക്രിപ്റ്റിൽ നിവിൻ പോളിയുടെ മികച്ച പെർഫോമൻസുമാണ് ഈ ചിത്രത്തിൻെറ പ്രധാന ഘടകങ്ങൾ .


2018ൽ റിലീസ് ചെയ്ത "ക്വീൻ " ആണ് ഡിജോ ജോസ് ആൻ്റണി സംവിധാന ചെയ്ത ആദ്യ ചിത്രം. 2022ൽ പുറത്തിറങ്ങി വൻ വിജയം നേടിയ " ജന ഗണ മന " സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു.മുൻ സിനിമകളെ പോലെ തന്നെ ഈ സാഹചര്യങ്ങളിലെ സാമൂഹിക, രാഷ്ട്രീയ കൈകാര്യം ചെയ്യുന്ന ഈ സിനിമ അദ്ദേഹത്തിൻ്റെ മുൻ സിനിമകളെ അപേക്ഷിച്ച് കോമഡി എലമെൻ്റിൽ ആണ് സംവിധായകൻ വികസിപ്പിച്ചിരിക്കുന്നത് .


ചക്ര വ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു ആണവൻ. ചക്ര വ്യൂഹം മറി കടന്ന് നിവിൻ ബോക്സ്‌ ഓഫീസിൽ വിജയക്കൊടി പാറിക്കുമെന്ന് പ്രതീക്ഷിക്കാം.ക്ഷമ,സഹനം,ഒത്തൊരുമ,സംസ്കാരം ഇതിനെക്കുറിച്ചൊക്കെ മുറി ഇംഗ്ലീഷിൽ ക്ലാസ്സ് എടുക്കുന്നു ആൽ പറമ്പിൽ ഗോപി .


ക്വീനിൽ സ്ത്രീ സ്വാതന്ത്ര്യവും ജന ഗണ മനയിൽ വ്യാജഏറ്റുമുട്ടലുമായിരുന്നു പ്രമേയങ്ങൾ . പക്ഷെ ഈ സിനിമയിൽ ജീവിത യഥാർത്ഥ്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇവിടെ ചെകുത്താൻമാർ ഇല്ലാത്തത് കൊണ്ടല്ല . അവരെ നിലയ്ക്ക് നിർത്താൻ കഴിയുന്ന ആളുകൾ ഇവിടെയുണ്ട്.


നമ്മൾ മലയാളികൾ അന്നും ഇന്നും എന്നും ക്ലീൻ അല്ലെ!! അപ്പൊ ഇതാണുട്ടോ ആ ചെറിയ സംഭവം !!"മലയാളി FROM INDIA " .

No comments:

Powered by Blogger.