"കട്ടീസ് ഗ്യാങ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


 

"കട്ടീസ് ഗ്യാങ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .

 

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽദേവ് സംവിധാനം ചെയ്യുന്ന " കട്ടീസ് ഗ്യാങ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജൻ അരങ്ങേറ്റം കുറിക്കുന്നു. പ്രമോദ് വെളിയനാട്,  മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു


ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു. എഡിറ്റർ-റിയാസ് കെ ബദർഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി, പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ ശ്രീനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-സൂര്യ,സ്റ്റിൽസ്-ടി ആർ കാഞ്ചൻ, 'പരസ്യക്കല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ ,രജീഷ് രാജൻ,ആക്ഷൻ-അനിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്.


ആനക്കട്ടി,പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈഎന്നിവിടങ്ങളിലായിരുന്നു "കട്ടീസ് ഗ്യാങ് " ലോക്കേഷൻ.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.