ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയിൽ തുടങ്ങി .


ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ഈരാറ്റുപേട്ടയിൽ തുടങ്ങി .


ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി-ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും   സാനിദ്ധ്യത്തിൽ പാലാ സെന്റ് മേരീസ് പള്ളിയിൽ വെച്ച്പൂജാ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.





ധർമജൻ ബോൾഗാട്ടി,അസീസ് നെടുമങ്ങാട്,വിനീത് തട്ടിൽ,പ്രമോദ് വെള്ളിനാട്,നവാസ് വള്ളികുന്ന്,ടി ജി രവി, ജാഫർ ഇടുക്കി,കാക്കമുട്ട ശശി, അഞ്ജു കുര്യൻ,മരിയ വിൻസെന്റ്,നീന കുറുപ്പ്,തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. "എൻ"(N) മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  സിനു സിദ്ധാർഥ്  നിർവ്വഹിക്കുന്നു.


ജിസ് ജോയ്, ഡോക്ടർ മിനി അലാനി,ആദിഷ് കൃഷ്ണ എന്നിവർ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്ക് സംഗീതം പകരുന്നു.ഹരിശങ്കർ, ശക്തി ശ്രീഗോപാൽ,ഗൗരി ലക്ഷ്മി എന്നിവരാണ് ഗായകർ.എഡിറ്റർ-ഡോൺ മാക്സ്. പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി ,കല-മഹേഷ്, കോസ്റ്റ്യൂംസ്-അരവിന്ദ് എ ആർ, മേക്കപ്പ്- നരസിംഹസ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എൽസൺ ഉനൈസ്,സ്റ്റിൽസ്-റിഷാജ്, കൊറിയോഗ്രാഫി- റിഷ്ദാൻ, ആക്ഷൻ- പിസി സ്റ്റണ്ട്സ്,പരസ്യകല-അനന്തു എസ് കുമാർ, ഫിനാൻസ് കൺട്രോളർ -ജോസഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.