നല്ല മനുഷ്യന് മാത്രമെ നല്ല നടികർ ആകാൻ കഴിയു.



Director :

Lal Jr


Genre :

Comedy Drama


Platform :  

Theatre.


Language : 

Malayalam


Time :

2 hrs  22 minutes.


Rating : 

4 / 5 .


Saleem P. Chacko .

CpK DesK .


ടോവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് " നടികർ " . 


ടോവിനോ തോമസ് ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . മലയാള  സിനിമയിൽ സൂപ്പർ സ്റ്റാർ പദവിൽ എത്തിയ ഡേവിഡ് പടിക്കൽ എന്ന നടൻ്റെ കഥയാണ് ഈ സിനിമയുടെ പ്രമേയം .


ഭാവന , ദിവ്യാപിള്ള , സൗബിൻ സാഹിർ , ധ്യാൻ ശ്രീനിവാസൻ, ബാലു വർഗ്ഗീസ് , അനൂപ് മേനോൻ , സുരേഷ് കൃഷ്ണ , ലാൽ , ഷൈൻ ടോം ചാക്കോ , ഗണപതി , ഇന്ദ്രൻസ്, മണിക്കുട്ടൻ , മാലാ പാർവ്വതി , ദേവീക ഗോപാൽ നായർ , അൽത്താഫ് സലിം , മധുപാൽ , വിജയ് ബാബു ,ചന്ദു സലിംകുമാർ , രഞ്ജിത് , ദിനേശ് പ്രഭാകർ ,മേജർ രവി , അഭിറാം രാധാകൃഷ്ണൻ , അബു സലിം എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആൽബി ഛായാഗ്രഹണവും , രതീഷ് രാജ് എഡിറ്റിംഗും , യാൽസൻ ഗ്യാരി പേരേര സംഗീതവും നിർവ്വഹിക്കുന്നു. നാൽപത് കോടി രൂപ മുതൽമുടക്കുള്ള ഈ ചിത്രം ഗോഡ് സ്പീഡ് സിനിമയും , മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.


ഡേവിഡ് പടിക്കൽ അഭിനയിച്ച മൂന്ന് സിനിമകൾ ഹിറ്റായി . പിന്നീട് റിലീസ് ചെയ്ത പല സിനിമകളും വിജയിച്ചില്ല . നടൻ എന്ന നിലയിൽ ഡേവിഡ് പരാജയമാവുന്നു . തൻ്റെ കരിയർ തിരിച്ച് പിടിക്കാൻ ഡേവിഡ് നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത് .


നടൻ , താരം എന്നി നിലകളിൽ ടോവിനോ തോമസ് മികവ് പുലർത്തി . സൂപ്പർ സ്റ്റാർ ഡേവിഡിനെ അഭിനയം പഠിപ്പിക്കാൻ എത്തുന്ന കോച്ചായി സൗബിൻ സാഹീർ പ്രേക്ഷക മനസുകളിൽ ഇടം നേടി. ബാലു വർഗ്ഗീസ്, സുരേഷ് കൃഷ്ണ, മധുപാൽ, അനൂപ് മേനോൻ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗീയായി ചെയ്തിട്ടുണ്ട്. ടോവിനോയും സൗബിനും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് .

No comments:

Powered by Blogger.