എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ സംഗീത അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയ എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും അക്കാദമിയുടെ 20-ാം വാർഷികവും വർക്കലയിൽ നടന്നു.
വാർഷികാഘോഷം മന്ത്രി ജി ആർ അനിലും സാംസ്‌കാരിക സമ്മേളനം കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി ജി അരുണും ഉദ്ഘാടനം ചെയ്തു. വി ജോയി എംഎൽഎ അധ്യക്ഷനായി.
എം എസ് സുബ്ബലക്ഷ്മി സംഗീത പുരസ്‌കാരം ഗായത്രി വെങ്കട്ടരാമനും സംഗീതരത്ന പുരസ്കാരം ഗായകൻ അനൂപ് ശങ്കറിനും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സംവിധായകൻ ബ്ലസിക്കും ചലച്ചിത്ര രത്ന പുരസ്കാരം അപർണ ബാലമുരളിക്കും ലൈഫ് ടൈം അവാർഡ് മല്ലിക സുകുമാരനും ദൃശ്യമാധ്യമ പുരസ്‌കാരം മാതുസജിക്കും സമ്മാനിച്ചു.
വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, ജിജി തോംസൺ ഐ.എ.എസ്, ഡോ.പി ചന്ദ്രമോഹൻ, ഡോ. എം ജയപ്രകാശ്, അഡ്വ. എസ് കൃഷ്ണകുമാർ, സ്മിത സുന്ദരേശൻ, പി എം ബഷീർ, ആർ അനിൽകുമാർ, ഡോ. എം ജയരാജു, ബി ജോഷിബാസു ,അഡ്വ. എസ് രമേശൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ഗാനമേളയും ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയിലെ നൃത്ത വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത വിസ്മയം 2024 പരിപാടിയും അരങ്ങേറി.
No comments: