നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം : ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം : ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുക്കുന്നു. ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട് ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് നിസ്സാം ബഷീറിന്റെ പുതിയചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.


പ്രേക്ഷക സ്വീകാര്യതയും  നിരൂപക പ്രശംസയയും നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ പുതിയ ജോണറിൽ ഒരുക്കുന്ന ഈ ചിത്രവുംപ്രേക്ഷകരെത്രസിപ്പിക്കുമെന്നുറപ്പാണ്. ബോക്സ്‌ ഓഫീസ് വിജയ ചിത്രങ്ങൾ ഒരുക്കിയ നിസ്സാം ബഷീറിനോടൊപ്പം ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുമ്പോൾ വ്യത്യസ്തമായ ജോണറിൽ മലയാള സിനിമ ഇതുവരെ കാണാത്ത ഒരു മേക്കിങ് ലെവൽ സംവിധായകനും സംഘവും സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന്അണിയറപ്രവർത്തകർ അറിയിച്ചു.


 പി ആർ ഓ പ്രതീഷ് ശേഖർ.

No comments:

Powered by Blogger.