അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രം " BAD BOYZ " . സംവിധാനം : ഒമർ . റഹ്മാൻ , ധ്യാൻ ശ്രീനിവാസൻ ഷീലു എബ്രഹാം , ആരാദ്ധ്യ ആൻ മുഖ്യവേഷങ്ങളിൽ .




അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രം " BAD BOYZ  " . സംവിധാനം : ഒമർ . റഹ്മാൻ , ധ്യാൻ ശ്രീനിവാസൻ ഷീലു എബ്രഹാം , ആരാദ്ധ്യ ആൻ മുഖ്യവേഷങ്ങളിൽ .




എഴുപുന്ന ജോർജ് തരകൻ്റെ വീട്ടിൽ വെച്ചായിരുന്നു ടൈറ്റിൽ  ലോഞ്ച്.  




ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒമർ ലുലു ആണ്.


റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ.  കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ  എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥഒരുക്കുന്നത്.ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്,  മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽ നായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി,പി.ആർ.ഒ:പി.ശിവപ്രസാദ്  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.