ആസിഫലി നായകനായ ചിത്രം " ലെവൽ ക്രോസ് " ന്റെ കർണ്ണാടക വിതരണാവകാശം പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്സ് ആയ AV മീഡിയ കൺസൽട്ടൻസി സ്വന്തമാക്കി.


സൂപ്പർ ഹിറ്റ് ചിത്രം "കൂമൻ"നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം " ലെവൽ ക്രോസ് " ന്റെ കർണ്ണാടക വിതരണാവകാശം പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്സ് ആയ AV മീഡിയ കൺസൽട്ടൻസി സ്വന്തമാക്കി.


കർണാടകയിൽ നമ്പർവൺ നിർമ്മാതാക്കളിൽ ഒരാളായ വെങ്കടേശിന്റെഉടമസ്ഥതയിലുള്ളതാണ് AV മീഡിയ കൺസൽട്ടൻസി. തീയറ്ററുകളിൽ മികച്ച വിജയം നേടിയ രജനീകാന്ത് ചിത്രം ജയിലർ, ശിവ കാർത്തികേയന്റെ ഡോക്ടർ, ധനുഷിന്റെ മാന്നാട്, കാർത്തി ചിത്രം സർദാർ, ചിമ്പു വിന്റെ വിടുതലൈ, സ്റ്റാർ തുടങ്ങിയ ചിത്രങ്ങളുടെ വിതരണംAVമീഡിയകൺസൽട്ടൻസിക്ക് ആയിരുന്നു. ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ധനുഷ് ചിത്രം രായിൻ എന്ന ചിത്രത്തിന്റെ വിതരണാവകാശവും AV മീഡിയ കൺസൾട്ടൻസിക്കാണ്. ഇതുവരെ വിതരണം ചെയ്ത ഹിറ്റ് കളക്ഷൻ ലിസ്റ്റിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് ആസിഫലി ചിത്രം ലെവൽ ക്രോസ്സ്. 


ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല,ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്.  


ആസിഫ് അലി,ഷറഫുദ്ദീൻ അമലാപോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.