പായൽ കപാഡിയ സംവിധാനം ചെയ്ത "All We Imagine as Light “ എന്ന ഇന്ത്യൻ സിനിമ ലോക പ്രശസ്തമായ കാൻസ് ചലച്ചിത്ര മേളയിൽ പാം ഡിയോർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു .



പായൽ കപാഡിയ സംവിധാനം ചെയ്ത "All We Imagine as Light “ എന്ന ഇന്ത്യൻ സിനിമ ലോക പ്രശസ്തമായ കാൻസ് ചലച്ചിത്ര മേളയിൽ പാം ഡിയോർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു  . 




ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം എന്ന മലയാള സിനിമയാണ് 30 വർഷങ്ങൾക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച അവസാനത്തെ  ഇന്ത്യൻ സിനിമ .


ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. സിനിമയിലെ പ്രധാനപ്പെട്ട ഭാഷ മലയാളം ആണ് . കനി കുസൃതിയും , ദിവ്യ പ്രഭയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .


ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർ​ഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാ​ഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്ര​ഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് ചിത്രം മത്സരിക്കുന്നത് .


മുംബൈയിൽ ജനിച്ച സംവിധായിക പായൽ കപാഡിയ ആന്ധ്രാപ്രദേശിലെ റിഷി വാലി സ്‌കൂളിലാണ് പഠിച്ചത്. മുംബൈ സെന്റ്‌ സേവ്യേഴ്‌സ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. സോഫിയ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചലച്ചിത്രസംവിധാനം പഠിച്ചു.


എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ് എന്ന ചിത്രത്തിന് 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഗോൾഡൻ ഐ അവാർഡ് നേടിയതിലൂടെയാണ് പായൽ കപാഡിയ  ശ്രദ്ധേയമാകുന്നത് . 2017-ൽ പായൽ കപാഡിയ സംവിധാനം ചെയ്‌ത ആഫ്റ്റർനൂൺ ക്ലൗഡ്സ് എന്ന ഹ്രസ്വ ചിത്രമായിരുന്നു 70-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ.


ചേതൻ ആനന്ദ്, വി ശാന്താറാം, രാജ് കപൂർ, സത്യജിത് റേ, എം എസ് സത്യു, മൃണാൾ സെൻ എന്നിവരുടെ ചിത്രങ്ങൾ കാൻ മത്സര വിഭാഗത്തിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിൽ ചേതൻ ആനന്ദ് ഒരുക്കി 1946-ൽ പുറത്തിറങ്ങിയ നീച ന​ഗർ ആണ് പാം ഡിയോർ പുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യൻ സിനിമ .


No comments:

Powered by Blogger.