പ്രശസ്‌ത നാടക സിനിമ നടൻ എം.സി ചാക്കോ(75) (എം.സി. കട്ടപ്പന) അന്തരിച്ചു.



പ്രശസ്‌ത നാടക സിനിമ  നടൻ എം.സി ചാക്കോ(75) (എം.സി. കട്ടപ്പന) അന്തരിച്ചു. 


വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ 'പുണ്യതീർത്ഥംതേടി' എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്


മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'കാഴ്ച', 'പളുങ്ക്', 'നായകൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ


2007-ൽ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്നമണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.


No comments:

Powered by Blogger.