രാം ചരൺ - ബുച്ചി ബാബു സന ചിത്രം #RC16; പൂജ.




രാം ചരൺ - ബുച്ചി ബാബു സന ചിത്രം #RC16;   പൂജ.



രാം ചരൺ - ബുച്ചി ബാബു സന ചിത്രം #RC16 ന്റെ പൂജ നടന്നു. മെഗാസ്റ്റാർ ചിരഞ്ജീവി ക്ലാപ് നിർവഹിച്ചു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. 







#RC16 ഇന്ന് ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ മുഴുവൻ ടീമും സിനിമ ഇൻഡസ്ട്രിയിലെ വിശിഷ്ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. രാം ചരണും ജാൻവി കപൂറിന്റെയും ആദ്യത്തെ ക്ലാപ് ചിരഞ്ജീവി നിർവഹിച്ചു. നിർമാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ് കൈമാറിയപ്പോൾ ബോണി കപൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. സംവിധായകൻ ശങ്കർ ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു. ഓസ്കർ അവാർഡ് ജേതാവ് എ ആർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തു. 


സംവിധായകൻ ബുച്ചി ബാബുവിന്റെ വാക്കുകൾ ഇങ്ങനെ " എന്റെ മെന്റർ സുകുമാർ സാറിനും മെഗാസ്റ്റാർ ചിരഞ്ജീവി സാറിനും എന്റെ നന്ദി. രംഗസ്ഥലം എന്ന രാം ചരൺ സാറിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഞാൻ. ഇപ്പോൾ രാം ചരൺ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം ഞാൻ പൂർണമായി മുതലാക്കും. എ ആർ റഹ്മാൻ സാറുമായി ഒരുമിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ വർക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വപ്നത്തിൽപോലുംകരുതിയിരുന്നില്ല. ചരൺ സർ, സുകുമാർ സർ, രവി, നവീൻ, സതീഷ് എന്നിവർ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തിൽ ജാൻവി തന്നെ നായികയായി ലഭിച്ചതിൽ സന്തോഷം."


രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഡിഒപി - ആർ രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, പി ആർ ഒ - ശബരി

No comments:

Powered by Blogger.