പ്രിയപ്പെട്ട തങ്കച്ചന് ആദരാഞ്ജലികൾ: മധുപാൽ
പ്രിയപ്പെട്ട തങ്കച്ചന് ആദരാഞ്ജലികൾ
ശരിക്കും ഒരു മരണം നമ്മളെ പിടിച്ചുലയ്ക്കുന്നത് അനുഭവിച്ചു. കഴിഞ്ഞ കോവിഡ് കാലത്തു ദുബായിൽ ചെന്ന് പരിചയപ്പെട്ടു. ബെൻസിയും അരുണും ജിബിനും നിജീഷും ഒക്കെയായി ഒരു സ്വപ്നം സാക്ഷത്കരിക്കുവാനുള്ള യാത്ര തുടങ്ങുകയായിരുന്നു.
എപ്പോഴും ചിരിച്ച മുഖത്തോടെ ഏത് പ്രശ്നത്തിലും പതറാതെ നിൽക്കുന്ന തികച്ചും നാട്ടിൻ പുറത്തിന്റെ നന്മയുള്ള ഒരാൾ... അടുത്തറിഞ്ഞ ഇന്നോളം ഈ കുടുംബം കൂടെയുണ്ട്. അതിന്റെ നാഥനാണ് ഇല്ലായത്. മരണം ഇത്ര വേഗത്തിൽ.......
സിനിമ തങ്കച്ചന്റെ അഭിലാഷമായിരുന്നു. മകനെ അഭിനയിപ്പിക്കണമെന്നും അവന്റെ കഴിവുകൾ ലോകം അറിയണമെന്നും ആഗ്രഹിച്ചു. ജയൻ സംവിധാനം ചെയ്ത സിനിമ നിർമിച്ച് അതിൽ മകൻ ഗോഡ്വിൻ അഭിനയിക്കുകയും ചെയ്തു. അവന്റെ മുഖം തിരശീലയിൽ കാണും മുമ്പേ വിട പറഞ്ഞു.
ഈ ഈസ്റ്ററിന് തങ്കച്ചൻ വരുമെന്നും കാണുമെന്നും പറഞ്ഞു.
പക്ഷേ....
അയാൾ നാളെയോ മറ്റന്നാളോ വരും... കാണും...
അത് താങ്ങാനുള്ള കരുത്ത് ഉണ്ടാകണമെന്ന
പ്രാർത്ഥനയോടെ
വിട
മധുപാൽ .
No comments: