കൊച്ചി ഒരുങ്ങുന്നു .നാളെ ചലച്ചിത്ര തൊഴിലാളി സംഗമം .
കൊച്ചി ഒരുങ്ങുന്നു .നാളെ ചലച്ചിത്ര തൊഴിലാളി സംഗമം .
കൊച്ചി : ഒരു ദശാബ്ദത്തിന് ശേഷം എറണാകുളത്ത് വെച്ച് നടക്കുന്ന ചലച്ചിത്ര തൊഴിലാളി സംഗമം ഒരു ചരിത്ര സംഭവമാക്കാൻ മലയാള സിനിമയിലെ പ്രമുഖർ എറണാകുളത്തേക്ക് എത്തി തുടങ്ങി .
നാളെ രാവിലെ 9 മണി മുതൽ എറണാകുളം , കടവന്ത്ര- രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന തൊഴിലാളി സംഗമത്തിൽ വെച്ചാണ് ഇന്ത്യയിൽ ഒരു ട്രേഡ് യൂണിയനും ഇന്നേവരെ നടപ്പിലാക്കാത്ത ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കപ്പെടുന്നത് .
ഫെഫ്ക ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഡയറക്‌ടേഴ്‌സ് യൂണിയനിലെ അംഗങ്ങളെ ചേർക്കാൻ ആദ്യഗഡുവായ പന്ത്രണ്ട് ലക്ഷം രൂപയുടെ ചെക്ക് , യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി എസ് വിജയനും ചേർന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് കൈമാറി . ട്രഷറർ ബൈജുരാജ് ചേകവർ, നിർവ്വാഹക സമിതി അംഗം സോഫിയ ജോസ് , സംവിധായകരായ ഷാജി കൈലാസ് , എ കെ സാജൻ , ജോസ് തോമസ് , വ്യാസൻ കെ പി , മനോജ് അരവിന്ദാക്ഷൻ , എം എൻ ബാദുഷ , ആർ എച്ച് സതീഷ് , അനീഷ് ജോസഫ് , ബെന്നി ആര്ട്ട്ലൈൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വർഷത്തിൽ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയിൽ അംഗങ്ങളെ ചേർക്കാൻ ആളൊന്നിന് മൂവായിരം രൂപാവീതമാണ് സംഘടന അടക്കുന്നത്. ഫെഫ്കയിലെ 21 യൂണിയനുകൾ ചേർന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത് . ഇത്തരമൊരു സേവന സംരംഭം വലിയ വിജയമായി തീരുമെന്ന് ഇന്ത്യൻ ചലച്ചിത്രലോകത്തെ മഹാരഥന്മാർ ഏകസ്വരത്തിൽ ആശംസകൾ നേരുന്നു .
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ എല്ലാ അംഗങ്ങളും നാളെ നടക്കുന്ന തൊഴിലാളി സംഗമത്തിൽ പങ്കെടുത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു .
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ .
No comments: