അങ്ങിനെ ആ ദിവസമിങ്ങെത്തി, ഇനി രണ്ടുനാൾ മാത്രം ..!!!



അങ്ങിനെ ആ ദിവസമിങ്ങെത്തി,

ഇനി രണ്ടുനാൾ മാത്രം ..!!!

-—————————————

പ്രിയ അംഗങ്ങളെ ,

മാർച്ച് 27 ന് ബുധനാഴ്ച്ച എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.


21 യൂണിയനുകളുടെ 21 രജിസ്‌ട്രേഷൻ കൗണ്ടറുകളും രാവിലെ 9 മണിമുതൽ പ്രവർത്തിച്ച് തുടങ്ങും . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ രജിസ്‌ട്രേഷൻ കൗണ്ടറിലെത്തി യൂണിയൻ ID കാർഡ് കാണിച്ച് ഒപ്പ് വെച്ചാൽ ബേഡ്ജും ഫുഡ് കൂപ്പണും വാങ്ങി സമ്മേളന ഹാളിലേക്ക് പ്രവേശിക്കാം . 


സ്റ്റേഡിയത്തിൽ പാർക്കിങ്ങ് സൗകര്യം കുറവായതിനാൽ വാഹനങ്ങളിൽ വരുന്നവർ വളണ്ടിയമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിയ്ക്കുക .


മലയാള ചലച്ചിത്ര ചരിത്രത്തിലെ ഈ സുപ്രധാന സംഗമത്തിന്റെ പോസ്റ്ററുകളും വീഡിയോകളും അംഗങ്ങൾ പരമാവധി പങ്കുവെക്കണമെന്ന് ഓർമ്മിപ്പിക്കുന്നു .


എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ,


ജി എസ്‌ വിജയൻ .

ജനറൽ സെക്രട്ടറി .

No comments:

Powered by Blogger.