ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിസ്മയമാണ് " ആടുജീവിതം " .അതിശയിപ്പിക്കുന്ന സംവിധാന മികവുമായി ബ്ലെസി. അഭിനയ മികവിൻ്റെ പുത്തൻ ശൈലി തീർത്ത് പൃഥിരാജ് സുകുമാരൻ . എ.ആർ റഹ്മാൻ്റെ സിനിമ കരിയറിലെ മികച്ച പശ്ചാത്തല സംഗീതം🐐🐐🐐🐐🐐.
Director :
Blessy
Genre :
Survival Drama.
Platform :
Theatre.
Language :
Malayalam
Time :
172 minutes 40 Seconds.
Rating :
4.75/ 5 .
Saleem P. Chacko .
CpK DesK .
2008 ആഗസ്റ്റിൽ പുറത്തിറങ്ങിയ ബെന്യാമിൻ്റെ " ആടുജീവിതം " എന്ന നോവലിൻ്റെചലച്ചിത്രാവിഷ്കാരമാണ് " The Goat Life ( ആടുജീവിതം ) Every Breath is a Battle . അതിജീവനത്തിൻ്റെ കഥപറയുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്.
സൗദി അറേബ്യയിലെ ആളൊഴിഞ്ഞ ഫാമിൽ ആടിനെ മേയ്ക്കുന്ന അടിമത്തത്തിലേക്ക് നിർബന്ധതിനായ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബ് മുഹമ്മദിൻ്റെ കഥയാണ് സിനിമയുടെ പ്രമേയം . അമ്മയെയും , ഭാര്യയെയും , ഗർഭസസ്ഥ ശിശുവിനെയും ഉപേക്ഷിച്ച് ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന മരുഭൂമിയിലേക്ക് പോയ നജീബ് എന്ന മനുഷ്യൻ്റെ യഥാർത്ഥ ജീവിതമാണ് " ആടു ജീവിതം " . മരുഭൂമിയിലെ ഒരു ആട് ഫാമിൽ വെച്ച് നജീബിൻ്റെ എല്ലാ പ്രതീക്ഷകളും അവൻ്റെ സ്വത്യവും നഷ്ടപ്പെടുന്നു . ആ ജീവിത സാഹചര്യങ്ങളുമായുള്ള അവൻ്റെ ഹൃദയസ്പർശിയായ കഥയാണിത് . ആന്തരികവും ബാഹ്യവുമായ പിശാചുക്കളോട്സുഹൃത്തുക്കൾക്കായി വെറുംആടുകളോടുംഒട്ടകങ്ങളോടും പ്രത്യാശയും ആത്മീയതയും ആയുധമാക്കി നജീബ് തൻ്റെ വിധിയുമായി നടത്തുന്ന യുദ്ധമാണ് ഈ സിനിമ .
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദുരിത സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് " ആടുജീവിതം " . ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ 1962 മെയ് 15ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് "ആടുജീവിതം " അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു കാവാലം ശ്രീകുമാർ വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്ക് പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ മലപ്പുറം സ്വദേശി ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ അരേയോ അന്വേഷിച്ചു നടക്കുന്നതായി തോന്നി. ഒരു അറബിയെ കണ്ടുമുട്ടുകയും, സ്പോൺസർ ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് " ആടുജീവിതം" പറയുന്നത്.
പൃഥിരാജ് സുകുമാരനാണ് നജീബ് മുഹമ്മദ്എന്നകഥാപാത്രത്തെഅവതരിപ്പിക്കുന്നത്. നജീബിൻ്റെ ഭാര്യ സൈനു ആയി അമലപോളും , ഹക്കീമായി കെ. ആർ. ഗോകുലും , ഇബ്രാഹിം ഖാദിരി യായി ജിമ്മി ജീൻ ലൂയിസും , ഖലീഫയായി താലിബ് അൽ ബലുഷിയും, നാസറായി റിക്ക് എബിയും , നജീബിൻ്റെ ഉമ്മയായി ശോഭാ മോഹനനും , നാസർ കറുത്തേനി കുഞ്ഞിക്ക ആയും, റോബിൻദാസ്ഹിന്ദിക്കാരനായും വേഷമിടുന്നു.
എ.ആർ. റഹ്മാൻ : സംഗീതം , പശ്ചാത്തലസംഗീതം, കഥ : ബെന്യാമിൻ , തിരക്കഥ , സംഭാഷണം : ബ്ലെസി , ശബ്ദ ലേഖനം : റസൂൽ പൂക്കൂട്ടി cas mpse , വിജയകുമാർ mpse , എഡിറ്റർ : ഏ ശ്രീകർപ്രസാദ് , ഛായാഗ്രഹണം : സുനിൽ കെ.എസ് , ഗാനരചന : റഫീഖ് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് മാധവ്, വി.എഫ് എക്സ് :അൻപറെയ്ൻ , വി.എഫ് എക്സ് സുപ്രൈസർ : വിശാൽ ടോം ഫിലിപ്പ് , മേക്കപ്പ് : രഞ്ജിത് അമ്പാടി , കോസ്യൂം ഡിസൈനർ : സ്‌റ്റെഫി സേവ്യർ , ആക്ഷൻ കോറിയോഗ്രാഫി : ദിഹിലിപ് സുബ്ബരായൻ , കോറിയോഗ്രാഫി : ബ്രന്ദ , ലൈൻ പ്രൊഡ്യൂസർ : സുശീൽ തോമസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് : ദീപക് പരമേശ്വരൻ , പ്രിൻസ് റാഫേൽ , ഫിനാൻസ് മാനേജർ: സിജോ ഡൊമനിക്ക് , കളറിസ്റ്റ് : വൈശാഖ് ശിവ , മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് , കൺസ്സെപ്ഷൻ എഡിറ്റർ : ഫിൻ ജോർജ്ജ് , വിഡിയോഗ്രാഫി : അശ്വതി എൻ. എ , സ്റ്റിൽസ് : അനൂപ് ചാക്കോ , പോസ്റ്റർ ഡിസൈനർ : ശ്രീഹരി ജി . , ചീഫ് അസോസിയേറ്റ് ഡയറക്ടർ : റോബിൻ ജോർജ്ജ് , അസോസിയേറ്റ് ഡയറക്ടർ : അജയ് ചന്ദ്രിക , അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് : കെ.സി. ഈപ്പൻ , എസ്. പ്രഭാകരൻ എന്നിവരാണ് അണിയറശിൽപ്പികൾ.
വിഷ്യൽ റോമാൻസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈചിത്രം പ്രിഥിരാജ് പ്രൊഡക്ഷൻസ് ( മലയാളം ) , റെഡ് ജയൻ്റ് മൂവീസ് ( തമിഴ് ) , ഹോം ബാലൈ ഫിലിംസ് ( കന്നട ) , മൈത്രി മൂവി മേക്കേഴ്സ് ( തെലുങ്ക് ) , എ .എ ഫലിംസ് (ഹിന്ദി ) വിതരണം ചെയ്തിരിക്കുന്നു .ഈ ചിത്രത്തിൻ്റെ സാറ്റലൈറ്റ് ഡിജിറ്റൽ വിതരണാവകാശം ഡിസ്നി സ്റ്റാർ സ്വന്തമാക്കി. 2024 ജൂണിൽ ചിത്രം ഡിസ്നി + ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും .
നജീബ്മുഹമ്മദ്എന്നകഥാപാത്രത്തിനായി പൃഥിരാജ് സുകുമാരൻ നടത്തിയ ട്രാൻസ്ഫോർമേഷനാണ് സിനിമയുടെ ഹൈലൈറ്റ് . ബ്ലെസിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വേറിട്ട സംവിധാന ശൈലിയാണ്ഈസിനിമയിലൂടെ പ്രേക്ഷകർ കാണുന്നത്.
വിജയ് യേശുദാസ് , ജിതിൻ രാജ് , ചിൻമയി ശ്രീപാദ , രക്ഷിത സുരേഷ് , സനാ മൗസാ , രാജാ ഹസൻ , ഫയിസ് മുസ്തഫാ , മുർത്തി സാ മുസ്തഫ , എ. ആർ. റഹ്മാൻ , റിയാഞ്ജലി ഭോമിക്ക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്." പെരിയോനെ എൻ റഹ്മാനെ… പെരിയോനെ റഹീം......എന്ന ഗാനംകേട്ട വസാനിക്കുന്നതിനിടയിൽ അറിയാതെ കണ്ണ് നിറഞ്ഞു പോകാത്തവരായി ആരുമില്ല. ഉള്ളുപൊള്ളുന്ന നോവുണ്ട് ഓരോ വരികളിലും…..ഓരോ പാട്ടുകളുടെയും വിഷ്യൽസ്കൂടി ചേർന്നപ്പോൾ ഗംഭീര ഇംപാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത് .
തൻ്റെ ജീവിതം വീണ്ടെുടുക്കാൻ പരിശ്രമിക്കുന്നതിനടയിൽ അവസാന ശ്വാസത്തിൽ മുറുകെ പിടിക്കുന്ന നജീബിൻ്റെ ത്രീവ്രമായ യാത്രയാണ് " ആട് ജീവിതം " . " ആടുജീവിതം "മലയാളികളുടെപ്രവാസജീവതത്തിൻ്റെ നേരനുഭവമാണ് . ഓരോ പ്രവാസി മലയാളിയിലും നജീബുണ്ട്. അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടങ്ങളാണ് ആടുജീവിതത്തിൻ്റെ ആകെ തുക .
16 വർഷത്തെ ബ്ലെസി എന്ന സംവിധായകൻ്റെ ത്യാഗമാണ് " ആടുജീവിതം " . ചിലതെല്ലാം പത്തനംതിട്ടയ്ക്ക് കൂടി അവകാശപ്പെട്ടത്. ബെന്യാമിനും, ബ്ലെസിയും ജില്ലക്കാരാണ് . നജീബിന് മറക്കാനാവാത്തത് എല്ലാം ആരംഭിക്കുന്നതുംഅവസാനിക്കുന്നതും ഇവിടെ നിന്നാണ് (ചിത്രികരണം ).
നജീബ് എന്ന സാധാരണക്കാരൻ്റെ ജീവിതമാണ് ഈ സിനിമ . " ഓരോ ശ്വാസവും ഓരോ ശുദ്ധമാണ് . " ആടുജീവിതം "നമ്മളെവിസ്മയിപ്പിക്കും .യഥാർത്ഥ കഥ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് നിസാര കാര്യമല്ല . ഇതൊരു സിനിമ മാത്രമല്ല മറിച്ച് വികാരങ്ങളുടെ ബാഹുല്യം സമ്മാനിക്കുന്ന ഒരു യാത്രയാണ് . ഓരോ സീനിലും അനുഗ്രഹീതമായ ഒരു മാജിക് അനുഭവപ്പെട്ടു .
പ്രഥിരാജ് സുകുമാരൻ്റെ അഭിനയം അതിശയിപ്പിക്കുന്ന ഒന്നാണ്. ഇബ്രാഹിം ഖാദിരിയായി ജിമ്മി ജീൻ ലൂയിസും , ഹക്കീമായി കെ. ആർ. ഗോകുലും മികച്ച അഭിനയം കാഴ്ചവെച്ചു .പശ്ചാത്തല സംഗീതവും ഛായഗ്രഹണവും ഗംഭീരം . എ .ആർ റഹ്മാന്റെ സിനിമ കരിയറിലെ മികച്ച പ്രകടനവും ഓസ്കാർ സാദ്ധ്യതയും കാണുന്നു. മികച്ച ടീംവർക്ക് ഈ സിനിമയുടെ ഹൈലൈറ്റാണ് .
മലയാള സിനിമയിലെ ഏറ്റവും മികച്ച അതിജീവന സിനിമയാണിത് .ഹൃദയ സ്പർശിയായ ഗാനങ്ങൾ . ഓസ്കാർ ലെവൽ മേക്കിംഗ് .
" ആടുജീവിതം" ഒരു ബ്ലെസി ചിത്രം " .
No comments: