പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന മലയാളത്തിൻ്റെ സ്വന്തം സിനിമ " ആടുജീവിതം " മാർച്ച് 28ന് റിലീസ് ചെയ്യും .



പൃഥിരാജ് സുകുമാരനെ  നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത  " ആടുജീവിതം ( The GoatLife) "  മലയാളം , ഹിന്ദി , തമിഴ്, തെലുങ്ക് , കന്നട ഭാഷകളിൽ  മാർച്ച് 28ന് റിലീസ് ചെയ്യും. 


സാഹിത്യക്കാരൻ ബന്യാമിൻ ഏഴുതിയ നോവൽ"ആടുജീവിത"ത്തെആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്. ഒരു അതീജിവനത്തിൻ്റ കഥയാണ് ഈ സിനിമ .


നജീബ്മുഹമ്മദായിപൃഥിരാജ്സുകുമാരനും ,സൈനുവായി അമലപോളും, ഇബ്രാഹിം ഖാദിരിയായി ജിമ്മി ജീൻ ലൂയിസും , നജീബിൻ്റെ ഉമ്മയായി ശോഭാ മോഹനും , ഹക്കിം ആയി കെ.ആർ ഗോകുലും ,നാസറായി റിക്ക് എബിയും , കഫീലായി താലിബ് അലി ബാലുഷിയും , കുഞ്ഞിക്കാ ആയി നസീർ കരുതേനിയും അഭിനയിക്കുന്നു. 


ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽവിസയിൽ,വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ്  വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെവർഷംഅടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസ കിട്ടിയഹക്കിം എന്ന കൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം . റിയാദിൽ വിമാനം ഇറങ്ങിയഅവർവിമാനത്താവളത്തിൽആരേയോഅന്വേഷിച്ചുനടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടുമുട്ടുകയും ആർബാബ്  ( സ്പോൺസർ )ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെകൂടെ പോവുകയും ചെയ്തു.അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായസാഹചര്യത്തിൽആടുകളെയും,ഒട്ടകങ്ങളെയുംപരിപാലിച്ചുകൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ  കാത്തിരുന്നത്. 


തിരക്കഥസംഭാഷണംസംവിധായകനും, ശബ്ദലേഖനംറസൂൽപൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ.യു.മോഹനനും ,സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. 


ഗാനരചന : റഫീഖ് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് മാധവ്, വി.എഫ് എക്സ് : അൻപറെയ്ൻ , വി.എഫ് എക്സ് സുപ്രൈസർ : വിശാൽ ടോം ഫിലിപ്പ് , മേക്കപ്പ് : രഞ്ജിത് അമ്പാടി , കോസ്യൂം ഡിസൈനർ : സ്‌റ്റെഫി സേവ്യർ , ആക്ഷൻ കോറിയോഗ്രാഫി : ദിഹിലിപ് സുബ്ബരായൻ , കോറിയോഗ്രാഫി : ബ്രന്ദ , ലൈൻ പ്രൊഡ്യൂസർ : സുശീൽ തോമസ് , പ്രൊഡക്ഷൻഎക്സിക്യൂട്ടിവ് : ദീപക് പരമേശ്വരൻ , പ്രിൻസ് റാഫേൽ , ഫിനാൻസ് മാനേജർ: സിജോ ഡൊമനിക്ക് , കളറിസ്റ്റ് : വൈശാഖ് ശിവ , മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് , കൺസ്സെപ്ഷൻ എഡിറ്റർ : ഫിൻ ജോർജ്ജ് , വിഡിയോഗ്രാഫി : അശ്വതി എൻ. എ , സ്റ്റിൽസ് : അനൂപ് ചാക്കോ , പോസ്റ്റർ ഡിസൈനർ : ശ്രീഹരി ജി . , ചീഫ് അസോസിയേറ്റ് ഡയറക്ടർ : റോബിൻ ജോർജ്ജ് , അസോസിയേറ്റ് ഡയറക്ടർ : അജയ് ചന്ദ്രിക , അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് : കെ.സി. ഈപ്പൻ , എസ്. പ്രഭാകരൻ എന്നിവരാണ് അണിയറശിൽപ്പികൾ. 


വിഷ്യൽ റോമാൻസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈചിത്രംപ്രിഥിരാജ് പ്രൊഡക്ഷൻസ് ( മലയാളം ) , റെഡ് ജയൻ്റ് മൂവീസ് ( തമിഴ് ) , ഹോം ബാലൈ ഫിലിംസ് ( കന്നട ) , മൈത്രി മൂവി മേക്കേഴ്സ് ( തെലുങ്ക് ) , എ .എ ഫലിംസ് (ഹിന്ദി ) വിതരണം ചെയ്യുന്നു. ചിത്രത്തിൻ്റെ സാറ്റലൈറ്റ് ഡിജിറ്റൽ വിതരണാവകാശം ഡിസ്നി സ്റ്റാർ സ്വന്തമാക്കി. 2024 ജൂണിൽ ചിത്രം ഡിസ്നി + ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും .


നജീബ് അറേബ്യയിൽ എത്തുന്നതിന് മുൻപുള്ള രംഗങ്ങൾ 2018 മാർച്ച് ഒന്നിന് മല്ലപ്പുഴശേരിയിലും , അവസാന ഷെഡ്യൂൾ 2022 ജൂലൈ 14ന് റാന്നി - പെരുനാട്ടിലുമാണ് ചിത്രീകരിച്ചത് . തുടക്കവും അവസാനവും പത്തനംതിട്ട ജില്ലയിൽ ഷൂട്ട് ചെയ്ത ചിത്രമാണിത്. 


നജീബ്മുഹമ്മദ്എന്നകഥാപാത്രത്തിനായി പൃഥിരാജ് സുകുമാരൻ നടത്തിയ ട്രാൻസ്ഫോർമേഷൻആണ്സിനിമയുടെ ഹൈലൈറ്റ് . ബ്ലെസിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വേറിട്ട സംവിധാന ശൈലിആയിരിക്കുംഈസിനിമയിലൂടെ പ്രേക്ഷകർ കാണാൻ  പോകുന്നത് . അടുത്തവർഷത്തെ ഓസ്കാറിന് ഏതെങ്കിലും ഒരു നേട്ടം ഈ സിനിമയ്ക്ക്  കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....


സലിം പി. ചാക്കോ .

CPK DESK .




No comments:

Powered by Blogger.