പ്രശസ്ത ഗാനരചയിതാവും കവിയുമായ കെ. ജയകുമാർ രചന നിർവഹിക്കുന്ന " കൈലാസത്തിലെ അതിഥി " എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. ഉടൻ തിയേറ്ററുകളിൽ എത്തും.
പ്രശസ്ത ഗാനരചയിതാവും കവിയുമായ കെ. ജയകുമാർ രചന നിർവഹിക്കുന്ന " കൈലാസത്തിലെ അതിഥി " എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. ഉടൻ തിയേറ്ററുകളിൽ എത്തും.
.ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.ട്രൈപ്പാൾ ഇന്റർനാഷണൽ. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് *കൈലാസത്തിലെ അതിഥി.*അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രിവ്യൂ ചടങ്ങിൽ പ്രശസ്ത കവിയായ ശ്രീ പ്രഭാവർമ്മ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഡോക്ടർ ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്,ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി,കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജി വാവച്ചൻ. സംഗീത സംവിധാനം വിജയ്ചമ്പത്ത്. എഡിറ്റിംഗ് ബിബിൻ വിശ്വൽ ഡോൻസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീജിത്ത് സൈമൺ. വസ്ത്രാലങ്കാരം ദേവൻ കുമാരപുരം. മേക്കപ്പ് ബിനു കരുമം. ആർട്ട് ഡയറക്ടർ സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ് . ഗായകർ മാതംഗി അജിത് കുമാർ, ഋതുരാജ്.സ്റ്റിൽസ് സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് ശശികുമാർ. പി ആർ ഒ എം കെ ഷെജിൻ.
No comments: